താൾ:GkVI22cb.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൭

നന്മ ചെയ്യാമല്ലൊ— ഞാൻ എല്ലായ്പൊഴും അല്ലതാനും— ഇവൾ ആ
വതൊളം ചെയ്തു— ഈ തൈലം എന്റെ ദെഹത്തിന്മെൽ ആ
ക്കിയതിനാൽ ഇതു കുഴിച്ചിടുവാൻ മുമ്പിൽ കൂട്ടി തൈലം തെച്ചി
ട്ടുണ്ടു— ആമെൻ. ഞാൻ നിങ്ങളൊടുപറയുന്നു— ഈ സുവിശെ
ഷം സൎവ്വലൊകത്തും എവിടെ എല്ലാം ഘൊഷിക്കപ്പെട്ടാലും അവിടെ
ഇവൾ ചെയ്തതും അവളുടെ ഒൎമ്മെക്കായി പറയപ്പെടും (യൊ. ൧൨. മ
ത്ഥ. ൨൬. മാൎക്ക. ൧൪.)

പെരുനാൾക്കു വന്നൊരു വലിയ പുരുഷാരം യെശു യരുശ
ലെമിൽ വരുന്നതു അറിഞ്ഞു പിറ്റെനാൾ ൟത്തപ്പനകളുടെ മട്ടൽ
എടുത്തും കൊണ്ടു അവനെ എതിരെല്പാൻ പുറപ്പെട്ടു പൊയി— ഹൊ
ശന്ന ഇസ്രയെലിൻ രാജാവായി കൎത്താവിൻ നാമത്തിൽ വരുന്നവ
ൻ വാഴ്ത്തപ്പെട്ടവനാക എന്നു ആൎത്തുകൊണ്ടിരുന്നു— യെശു ചെറിയ
കഴുതയെ കണ്ടിട്ടു അതിന്മെൽ കയറി ഇരുന്നു— ചിയൊൻപുത്രീ ഭ
യപ്പെടായ്ക കണ്ടാലും നിന്റെ രാജാവ് കഴുതക്കുട്ടിപ്പുറത്തു കയറി
ക്കൊണ്ടു വരുന്നു എന്ന് എഴുതിയിരിക്കുന്നപ്രകാരംതന്നെ— അ
വനൊടു കൂടി വന്ന സമൂഹമൊ അവൻ ലാജരെ കല്ലറയിൽ നിന്നു
വിളിച്ചു മരിച്ചവരിൽ നിന്ന് ഉൎണത്തി എന്നു സാക്ഷ്യം ചൊല്ലി
ക്കൊണ്ടിരുന്നു— അതുകൊണ്ടു ഈ അടയാളം ചെയ്തപ്രകാരം പു
രുഷാരം കെട്ടിട്ട് അവനെ എതിരെറ്റു കൂടി— പരീശർ നമു
ക്കു ഏതും ഫലിക്കുന്നില്ല എന്നു കണ്ടുവൊ ഇതാ ലൊകം അവന്റെ
പിന്നാലെ ആയ്പൊയി എന്നു തങ്ങളിൽ പറകയും ചെയ്തു(യൊ)

പിന്നെ പെസഹ എന്ന പെരുള്ള പുളിപ്പില്ലാത്തതിന്റെ
പെരുനാൾ അടുക്കുമ്പൊൾ യെശു തന്റെ ശിഷ്യന്മാരൊടു— രണ്ടു
ദിവസങ്ങളിൽ പിന്നെ പെസഹ ആകുന്നു എന്നറിയുന്നുവല്ലൊ
അന്നു മനുഷ്യപുത്രൻ ക്രൂശിക്കപ്പെടുവാൻഏല്പിക്കപ്പെടുന്നു
എന്നു പറഞ്ഞു— അപ്പൊൾ തന്നെ മഹാപുരൊഹിതരും ശാസ്ത്രി

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/99&oldid=194538" എന്ന താളിൽനിന്ന് ശേഖരിച്ചത്