താൾ:GkVI22cb.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൯

യ ആശ്വാസങ്ങൾക്കും ശിക്ഷാഫലങ്ങൾക്കും ഞങ്ങൾ സ്തൊത്രവും ഉ
പചാരവും ചൊല്ലുന്നു— അയ്യൊ കൎത്താവെ നീ ചെയ്തു വന്ന എല്ലാ ക
രുണകൾക്കും ദിവസമ്പ്രതികാട്ടുന്ന വിശ്വസ്തതെക്കും ഞങ്ങൾ എത്ര
യും അപാത്രം— ഞങ്ങൾ തീൎന്നുപൊകാതിരിക്കുന്നതു നിന്റെ കരു
ണകൾ കൊണ്ടാകുന്നു— ഇന്നും നിന്റെ കനിവു മുടിയാതെ രാവി
ലെ രാവിലെ പുതുതായും വിശ്വാസ്യത വലുതായും ഇരിക്കുന്നു— ഞ
ങ്ങൾ പലപ്രകാരത്തിൽ മനന്തിരിയാതെയും തെററുകളെ മാ
റ്റാതെയും നിണക്ക് അറിയും പ്രകാരം പാപങ്ങളെ അധികമാ
ക്കി നിന്റെ കൊപത്തിന്നു സാക്ഷാൽ ഹെതുവരുത്തുന്നു എങ്കിലും
നീ ഒരപ്പനെക്കാളും അധികം പൊറുത്തും കനിഞ്ഞും കൊണ്ടിരി
ക്കുന്നു— ഫലം തരാത്ത വൃക്ഷത്തിന്റെ ചുവട്ടിൽ നിന്റെ കൊടാ
ലി ഇരിക്കുന്നു എങ്കിലും— യെശുക്രീസ്തന്റെ പക്ഷവാദം നീ കുറി
ക്കൊണ്ടു ഞങ്ങളെ ഇതുവരെയും ഛെദിക്കാതെ നില്പിക്കുന്നു— പ
ക്ഷെ നിന്റെ ദയയും ദീൎഘക്ഷാന്തിയും ഞങ്ങളെ മാനസാ
ന്തരത്തിലെക്കു നടത്തുമൊ മാറ്റം വന്ന ഹൃദയത്തിന്നു തക്ക ഫല
ങ്ങളെ ഞങ്ങളുടെ നടപ്പിൽ കാണുമൊ എന്നുവെച്ചത്രേ—

അതുകൊണ്ടു സ്വൎഗ്ഗസ്ഥനായ പ്രിയ പിതാവെ ഞങ്ങളെ
ഈ വലിയ ഉപകാരം വെണ്ടുംവണ്ണം അറിയുമാറാക്കുക— നിന്റെ
കരുണാസമൃദ്ധിയെ ഞങ്ങൾ ചവിട്ടിക്കളയാതെയും നിന്റെ അ
നുഗ്രഹങ്ങൾക്കു അപാത്രമായ്പൊകാതെയും നിന്റെ കരുണയിൽ
ഊന്നിക്കൊണ്ടു സത്യവിശ്വാസത്താൽ ശുദ്ധമനസ്സാക്ഷിയൊടും
ശുദ്ധീകരണത്തിങ്കൽ നിത്യ ഉത്സാഹത്തൊടും അവസാനംവരെ
നില്ക്കാകെണമെ— അതിന്നായി ഞങ്ങൾ എല്ലാവരിലും സത്യമാ
നസാന്തരം ഉണ്ടാക്കി ഹൃദയത്തെയും ഭാവവിചാരങ്ങളെയും മാ
റ്റി ഞങ്ങൾ ആരും മനഃപൂൎവ്വമായി പാപം ചെയ്യാതെയും നി
ന്നെ ദുഃഖിപ്പിക്കാതെയും ഇരുന്നു വിശുദ്ധ ദൈവമെ നിണക്ക്

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/71&oldid=194575" എന്ന താളിൽനിന്ന് ശേഖരിച്ചത്