താൾ:GkVI22cb.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുഖവുര

പള്ളിപ്രാൎത്ഥനെക്കും സ്നാനം തിരുവത്താഴം മുതലായ സ
ഭാക്രിയകൾ്ക്കും മാതൃകയായുള്ള പ്രാൎത്ഥന ചട്ടംവെണംഎന്നുനമ്മു
ടെസംഘത്തിൽ ചെൎന്ന ബൊധകന്മാർ മിക്കവാറും ആഗ്രഹിച്ചിരിക്കു
ന്നു— സഭയുടെ ഗുണീകരണകാലത്തിൽ ഉണ്ടായിട്ട് അന്നുമുതല്ക്കൊ
ണ്ട് ഉപയൊഗിച്ചുവരുന്ന പ്രാൎത്ഥനകൾ പലതും നാം എല്ലാവരും ജനി
ച്ചും വളൎന്നും ഇരിക്കുന്ന സഭകളിൽ നടക്കുന്നതു കൂടാതെ ജാതിക
ളിൽ നിന്നും പുതുതായി ചെൎന്നു വരുന്ന സഭകൾ്ക്കു പ്രാൎത്ഥനയുടെ ഉപ
ദെശവും നല്ല ദൃഷ്ടാന്തങ്ങളുടെ സംക്ഷെപവും ആവശ്യം എന്നു നമു
ക്കു തൊന്നിയിരിക്കുന്നു— ഹൃദയത്തിൽ തൊന്നുമ്പൊലെ തന്റെ
വാക്കുകളെ കൊണ്ടു പ്രാൎത്ഥിക്കുന്നതു സംശയം കൂടാതെ നല്ലതും പ്ര
യൊജനവും ആകുന്നു എങ്കിലും— എഴുതിവെച്ചക്രമത്തെ അനുസ
രിച്ചുപ്രാൎത്ഥിക്കുന്നതും ദെവസ്തുതിക്കായും നല്ല ശക്തിയൊടും ഫല
ത്തൊടും നടക്കുന്നുഎന്നു പണ്ടും എല്ലാ സമയത്തും ദെവപുരുഷന്മാരി
ൽ പഴക്കം ഏറെയുള്ളവർ കണ്ടിരിക്കുന്നു—

അതുകൊണ്ടു കൎത്താവിൽ നമ്മെനടത്തുന്നസംഘക്കാർ നമ്മി
ൽ മൂവരെ നിയൊഗിച്ചു നമ്മുടെ സഭകളുടെ ഉപകാരത്തിന്നായി ഒ
രു പ്രാൎത്ഥനാസംഗ്രഹം ചമെക്കെണം എന്നു കല്പിച്ചിരിക്കുന്നു—
നമ്മെനടത്തുന്നവരും അവർ അയച്ച നാമും വെവ്വെറെ സഭകളിൽ
ഉത്ഭവിച്ചുവളൎന്നവരും പുറജാതികളിൽ സുവിശെഷ വ്യാപനത്തി
ന്നായി ഒരുമിച്ചു കൂടി അദ്ധ്വാനിക്കുന്നവരും ആകയാൽ—യൂരൊപാ
സഭകളിൽ നടക്കുന്ന അതതു വിശ്വാസപ്രമാണങ്ങളെയും നാനാസ്വീ
കാരങ്ങളെയും ഈരാജ്യക്കാരിൽ മാതൃകയാക്കി നടത്തുവാൻ മനസ്സു
തൊന്നീട്ടില്ല—എങ്കിലും ഈരാജ്യത്തിൽ നമ്മുടെ ശുശ്രൂഷയാൽ ചെ
ൎന്നുവന്ന സഭകൾ പ്രാൎത്ഥനയിലും ആരാധനയിലും ഒന്നിച്ചു കൂടി ക

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/7&oldid=194687" എന്ന താളിൽനിന്ന് ശേഖരിച്ചത്