താൾ:GkVI22cb.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൭

നിന്റെ സഹായത്തൊടെ വിളങ്ങിവന്നു
ഗൎഭിണികൾക്കും മുലകുടിപ്പിക്കുന്നവൎക്കും
ശുഭഫലവും തഴെപ്പും ഏകുക
ശിശുക്കളെയും രൊഗികളെയും പൊററുക
ബലഹീനരെയും വയസ്സന്മാരെയും താങ്ങുക
കുറ്റമില്ലാതെ തടവിലായവരെ വിടുവിക്ക
സകല വിധവമാരെയും അനാഥരെയും
എളിയവരെയും അഗതികളെയും
പാലിച്ചു സമ്രക്ഷണ ചെയ്ക
യാത്രക്കാൎക്കും അപകടം ഒഴിപ്പിച്ചു
എല്ലാ മനുഷ്യരിലും കനിഞ്ഞു കൊണ്ടു
പ്രീയ കൎത്താവും ദൈവവും ആയുള്ളൊവെ
ഞങ്ങളെ ചെവിക്കൊള്ളെണമെ
ഞങ്ങളെദ്വെഷിച്ചുനാണം കെടുത്തുഹിംസിക്കുന്നവൎക്കു
പാപം ക്ഷമിച്ചും മനംതിരിച്ചും കൊടുത്തു
നിലത്തിൻ അനുഭവം കല്പിച്ചു രക്ഷിച്ചു
ഞങ്ങളുടെ കൈത്തൊഴിൽ എല്ലാം സഫലമാക്കി
കരുണയാലെ ഞങ്ങളെ ചെവിക്കൊള്ളെണമെ
പ്രീയ കൎത്താവും ദൈവവും ആയുള്ളൊവെ
ദെവപുത്രനായ യെശു ക്രീസ്തനെ
ഞങ്ങളൊടു കരുണ ചെയ്യെണമെ
ലൊകത്തിൻ പാപത്തെ ചുമന്നെടുക്കുന്ന ദൈവത്തിൻ കുഞ്ഞാടെ
ഞങ്ങളൊടു കരുണ ചെയ്യെണമെ
ലൊകത്തിൻ പാപത്തെ ചുമന്നെടുക്കുന്ന ദൈവത്തിൻ കുഞ്ഞാടെ
നിത്യ സമാധാനം ഞങ്ങൾക്ക് ഏകെണമെ
ക്രീസ്ത ഞങ്ങളെ കെട്ടരുളേണമെ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/69&oldid=194578" എന്ന താളിൽനിന്ന് ശേഖരിച്ചത്