താൾ:GkVI22cb.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൨

വായ യെശു ക്രിസ്തുവിനെ നൊക്കി ഈ ബാധയെയും മഹാരൊ
ഗത്തെയും നിറുത്തി പ്രസാദിച്ചരുളെണമെ— ആമെൻ CP

൭.,

രൊഗിക്കുവെണ്ടി

കനിവെറിയ ദൈവമെ അന്യൊന്യം പകൎന്നു പ്രാൎത്ഥിപ്പിൻ എ
ന്നു തിരുവചനത്തിൽ കല്പിച്ചു കിടക്കയാൽ ഞങ്ങളുടെ സഭയിലു
ള്ള ഈ വ്യാധിക്കാരന്-(ക്കാരത്തിക്കു) വെണ്ടി നിന്നൊട് യാചി
പ്പാൻതുനിയുന്നു— നീ ദയയൊടെ വിചാരിക്കുന്ന അപ്പൻ എ
ന്നും യെശുക്രീസ്തങ്കൽ ആരെഎങ്കിലും കൈക്കൊണ്ടു രക്ഷിക്കു
ന്നവൻ എന്നും കാണിച്ചു അവനെ (ളെ) ആശ്വസിപ്പിച്ചു താ
ങ്ങി ക്ഷമയൊടും സൌമ്യതയൊടും സ്വ കഷ്ടങ്ങളെ സഹിപ്പാ
ൻ ബലപ്പെടുത്തെണമെ— തിരുവാഗ്ദത്തങ്ങളുടെ ശബ്ദം കൊ
ണ്ട് ആ വലഞ്ഞുപൊയ ദെഹിയെ തണുപ്പിച്ചു പൊററി സങ്കട
ത്തിൽ ഉള്ള മക്കളൊടു നീ വാത്സല്യമുള്ള അപ്പൻ എന്നും തല്കാ
ലത്തുസഹായിച്ചുദ്ധരിക്കുന്നവൻ എന്നും സ്വ പുത്രരിൽ ഒട്ടൊ
ഴിയാതെ സകലവും നന്നാക്കുന്നവൻ എന്നും കാണിച്ചു നിന്റെ
സമാധാനം നിറെച്ചുകൊടുക്കെണമെ— ആമെൻ. W

൮.,

ഉദ്ധരിച്ചതിന്നു സ്തൊത്രം

ഞങ്ങളുടെ ദൈവമായ യഹൊവെ മനുഷ്യപുത്രർ നിന്റെ ചിറ
കുകളുടെ നിഴലിൽ ആശ്രയിച്ചു കൊള്ളുന്നതാൽ നിൻ ദയ എത്ര
വിലയെറിയതു— നീ വലുതായ ഭയത്തെ ഞങ്ങളിൽ വരുത്തി
പീഡിപ്പിച്ചു ഞങ്ങൾക്കു പിണഞ്ഞമഹാകഷ്ടങ്ങളിൽ നീ ത
ന്നെ ഞങ്ങൾ്ക്കു തുണ നിന്നില്ല എങ്കിൽ ഞങ്ങൾ തീൎന്നു പൊയി എ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/64&oldid=194587" എന്ന താളിൽനിന്ന് ശേഖരിച്ചത്