താൾ:GkVI22cb.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൧

സൎവ്വശക്തിയുള്ള ദൈവമെ സകല രാജാക്കളെയും ഭരിക്കുന്ന രാ
ജാവും എല്ലാ കാൎയ്യങ്ങളെയും നടത്തുന്ന ആദികാരണനുമായുള്ളൊ
വെ— നിന്റെ ശക്തിയൊട് എതിൎക്കുന്ന സൃഷ്ടി ഒന്നും ഇല്ല— പാപി
കളെ ശിക്ഷിപ്പാനും അനുതാപികളെ കനിഞ്ഞുകൊൾ്വാനും എ
കസമൎത്ഥനായവൻ നീ തന്നെ— ഞങ്ങളെ ശത്രുക്കളുടെ കൈ
യിൽ നിന്നു രക്ഷിപ്പാൻ കടാക്ഷിക്കെണമെ— അവരുടെ വലി
പ്പത്തെ താഴ്ത്തി ദ്വെഷത്തെ ശമിപ്പിച്ചു ഉപായങ്ങളെ പഴുതിലാ
ക്കെണമെ— നിന്റെ തുണയാൽ സകല ആപത്തും അകറ്റി ഞങ്ങ
ളെ പരിപാലിച്ചു ജയം നല്കുന്ന നിന്നെ എന്നും സ്തുതിപ്പാറാക്കെണ
മെ— നിന്റെ ഏകജാതനും ഞങ്ങളുടെ കൎത്താവുമാകുന്ന യെശു
ക്രീസ്തന്റെ പുണ്യം നിമിത്തമെ ഞങ്ങളെ കെട്ടരുളെണമെ— ആ
മെൻ. C P.

൬.,

മഹാവ്യാധിയിൽ

സൎവ്വശക്തിയുള്ള ദൈവമെ പണ്ടു നിന്റെ ജനം മൊശ അഹരൊന്മാ
രുടെ നെരെ മത്സരിച്ച സമയം നീ രൊഗം അയച്ചു ശിക്ഷിച്ചതല്ലാ
തെ ദാവിദ്രാജാവിന്റെ കാലത്തിൽ വല്ലാത്ത വ്യാധി കൊണ്ടു ദ
ണ്ഡിപ്പിച്ചു എഴുപതുനായിരം ആളുകളെ സംഹരിച്ചു നീക്കി ശെ
ഷമുള്ളവരെ ദയ കാണിച്ചു രക്ഷിച്ച പ്രകാരം എല്ലാം ഞങ്ങൾ
കെട്ടിരിക്കുന്നു— അരിഷ്ട പാപികളായ ഞങ്ങളിൽ ഇപ്പൊൾ
വന്ന മഹാ വ്യാധിയും കൊടിയചാക്കും നൊക്കി വിചാരിച്ചു ഞങ്ങ
ളുടെ പാപങ്ങളെയും അതിക്രമങ്ങളെയുമല്ല നിന്റെ സ്വന്ത ക
രുണയും ദയയും ഒൎത്തു ഞങ്ങളിൽ കനിഞ്ഞിരിക്കെണമെ— പണ്ടു
നീ പരിഹാരബലിയെ അംഗീകരിച്ചു സംഹാരം നടത്തുന്ന ദൂതനെ
വിലക്കി ദണ്ഡത്തെ നിറുത്തിയ പ്രകാരം തന്നെ ഞങ്ങളുടെ കൎത്താ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/63&oldid=194589" എന്ന താളിൽനിന്ന് ശേഖരിച്ചത്