താൾ:GkVI22cb.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൮

ത്തിലും പുറപ്പെട്ടു പരപ്പൂതാക— അനെക ജാതികൾ്ക്കു ഇന്നെവരെയും
നിന്റെ കൃപാപ്രകാശം ഉദിച്ചിട്ടില്ല— അതുകൊണ്ടു നീ കരുണ ചെ
യ്തു തിരുവചനത്തെ എങ്ങും അറിയിപ്പാൻ ആളയച്ചു ഞങ്ങളെയും
ആ വെലെക്കായി ഉത്സാഹിപ്പിച്ചു നിത്യ പക്ഷവാദത്താലും ഔ
ദാൎയ്യത്തൊടെ വിരഞ്ഞു കൊടുക്കുന്നതിനാലും അതിൽ കൂട്ടാ
ളികൾ ആക്കി തീൎത്തു കൃതജ്ഞതയുടെ ബലികളെ കഴിപ്പിക്കെണ
മെ— നിന്റെ രക്ഷയുടെ ദൂതന്മാൎക്കു തുണനിന്നുഅവരുടെ ശു
ശ്രൂഷയാൽ തിരുരാജ്യത്തിന്റെ അതിരുകളെ വിസ്താരമാക്കി തി
രുനാമത്തിന്റെ അറിവിനെയും ആരാധനയെയും വെരൂന്നുമാ
റാക്കുക— നിന്റെ ദൂതന്മാരെ എല്ലാം കൊണ്ടും വിശുദ്ധീകരിച്ചു
നിന്റെ ബഹുമാനത്തിന്നു തക്ക പാത്രങ്ങളാക്കി തീൎക്കയാവു— അ
ജ്ഞാനത്തിൽ മുങ്ങിയ വംശങ്ങൾ അവരെ സന്തൊഷത്തൊടും
കൈക്കൊണ്ടു ചെവി കൊടുക്കെണ്ടതിന്നു മുമ്പിൽ കൂട്ടി വഴി ഒരു
ക്കെണമെ— തിരുവചനത്തിന്നു പലെടത്തും വാതിൽ തുറന്നു നീ
അതിനെ അയച്ചു വിട്ട കാൎയ്യത്തെ സഫലമാക്കുകെവെണ്ടു— എ
ല്ലാ സഭകളിലും വിശ്വാസം സ്നെഹം ജ്ഞാനം ശക്തി മുതലായവ
രങ്ങളെ വൎദ്ധിപ്പിച്ചു തിരുനാമത്തിന്നു ഉദയം മുതൽ അസ്തമയം
വരെ മഹത്വം ഉണ്ടാവാനും എല്ലാ നാവും യെശു ക്രീസ്തൻ കൎത്താ
വ് എന്നു നിന്റെ തെജസ്സിന്നായി ഏറ്റു പറവാനും, കൊപ്പു കൂ
ട്ടി എന്നെക്കും രക്ഷിക്കെണമെ— ആമെൻ. W

൨.,

രാജ്യാധികാരികൾക്കു വെണ്ടി

സൎവ്വശക്തിയുള്ള നിത്യ ദൈവമെ രാജാക്കൾ അധികാരികൾ മു
തലായ മഹാന്മാരുടെ ഹൃദയങ്ങൾ തിരുക്കൈയിൽ തന്നെ ഉണ്ടെ
ന്നും നീ അവറ്റെ നീൎതൊടുകളെ പൊലെ തിരിച്ചു നടത്തുന്നു എ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/60&oldid=194594" എന്ന താളിൽനിന്ന് ശേഖരിച്ചത്