താൾ:GkVI22cb.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൧

ണമെ— ആയവന് യുഗാദി യുഗങ്ങളൊളം സ്തൊത്രവും ബഹുമാനവും
ഭവിപ്പൂതാക— ആമെൻ bs. W

സ്വൎഗ്ഗാരൊഹണനാൾ

സകല മനുഷ്യൎക്കും ഏകരക്ഷിതാവും കൎത്താവുമായ യെശു ക്രീ സ്ത
നെ ഞങ്ങളുടെ വീണ്ടെടുപ്പിന്റെ പ്രവൃത്തിയെ നീ തീൎത്തു സ്വൎഗ്ഗ
ത്തെക്ക് എഴുന്നെള്ളി പിതാവിൻ വലഭാഗത്തിരുന്നിരിക്കുന്നു
വല്ലൊ— നിന്റെ വഴിയെ ഞങ്ങൾ വിശ്വാസത്തൊടെ നൊക്കി നി
ന്റെ തെജസ്സിങ്കൽ സന്തൊഷിക്കുന്നു— ഇനി ഞങ്ങളുടെ ഹൃദയ
ങ്ങളെ ഈ അഴിവുള്ള ലൊകത്തൊട് അകറ്റി കീഴെതിനെ ഒക്ക
യും നിരസിച്ചു നിന്നിലുള്ള നിത്യധനത്തെ ആശിച്ചു വാഞ്ഛി
പ്പാന്തക്കവണ്ണം ഞങ്ങളെ കടാക്ഷിക്കെണമെ— ഞങ്ങളുടെ മ
നസ്സു സ്വൎഗ്ഗത്തിൽ വസിച്ചു ഭൂമിയിലുള്ളവ അല്ല മെലെവ തന്നെ
അന്വെഷിപ്പാൻ ഞങ്ങൾക്കു കൃപ ചെയ്യെണമെ— ഈ അരി
ഷ്ടമുള്ള ആയുഷ്കാലം തീൎന്ന ശെഷം ഞങ്ങളുടെ ദെഹികൾ
നിന്നൊട് എത്തി നിവസിച്ചു വാഴുവാനും ഞങ്ങളുടെ തലയും രാ
ജാവുമാകുന്ന നിന്റെ തെജസ്സു കണ്ടു എന്നും വണങ്ങുവാനും
ദയ ചെയ്തു രക്ഷിക്കെണമെ— ആമെൻ W

൨.,

സൎവ്വശക്തിയുള്ള ദൈവമെ നിന്റെ ഏകജാതനായ പുത്ര
നും ഞങ്ങളുടെ രക്ഷിതാവും ആയവൻ ഇന്നു സ്വൎഗ്ഗത്തെക്ക് എ
ടുക്കപ്പെട്ടുവല്ലൊ— അവനൊട് കൂടെ ഞങ്ങൾ്ക്കും സ്വൎഗ്ഗാരൊഹണം
നല്കെണമെ— ഇപ്പൊൾ നെരുള്ള പ്രാൎത്ഥനയാലും ജീവനുള്ള
വിശ്വാസത്താലും ഭക്തിയെറുന്ന നടപ്പിനാലും നിത്യ ഭവനത്തെ
വാഞ്ഛിക്കുന്ന ആശയാലും ഒടുവിൽ നല്ല മരണത്താലും ധന്യമാ
യ പുനരുത്ഥാനത്താലും ഞങ്ങളെയും യെശു ക്രീസ്തൻ നിമി

6.

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/53&oldid=194606" എന്ന താളിൽനിന്ന് ശേഖരിച്ചത്