താൾ:GkVI22cb.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦

൨.,

യെശു ക്രീസ്തന്നും ഞങ്ങൾക്കും പിതാവും ദൈവവുമായുള്ളൊ
വെ പ്രീയപുത്രനെ നീ മരിച്ചവരിൽനിന്ന് ഉണൎത്തി തെജസ്സും
മാനവും അണിയിച്ചു സ്വൎല്ലൊകങ്ങളിൽ നിന്റെ വലഭാഗത്തു
ഇരുത്തി സഭെക്ക് എന്നും ശിരസ്സും ഭൎത്താവുമാക്കി വെച്ചതുകൊ
ണ്ടു ഞങ്ങൾ വാഴ്ത്തി സ്തുതിക്കുന്നു— ക്രീസ്തയെശുവിൽ നീ ഞങ്ങ
ളെ സ്നെഹിച്ചു പാപങ്ങളിൽ മരിച്ച വരായപ്പൊൾ അവനൊടു കൂ
ടെ ഉയിൎപ്പിച്ചുണൎത്തി സ്വൎല്ലൊകങ്ങളിൽ കൂടെ ഇരുത്തുകയും
ചെയ്ത നിന്റെ മഹാവാത്സല്യത്തിന്നു സ്തൊത്രം— കൎത്താവായ
യെശുവേ നീ മരിച്ചവനായി ഇനി യുഗാദി യുഗങ്ങളൊളവും ജീവി
ച്ചിരിക്കുന്നവനാകയാൽ നിണക്കും സ്തൊത്രവും വന്ദനവും ഉണ്ടാ
ക— ഞാൻ ജീവിച്ചിരിക്കുന്നു നിങ്ങളും ജീവിച്ചിരിക്കും എന്നു ഞ
ങ്ങളൊട് അരുളിച്ചെയ്കയാൽ നിന്നൊട് കൂടെ ഞങ്ങളെ സത്യജീ
വന്നും മഹാജയത്തിന്നും നിന്റെ മരണത്തിന്റെ വിലയെറിയ
ഫലങ്ങൾക്കും പങ്കാളികളാക്കി തീൎക്കുന്നു— ഇനി ഞങ്ങൾ്ക്കായി ത
ന്നെ അല്ല ഞങ്ങൾക്കു വെണ്ടി മരിച്ച് ഉയിൎത്ത് എഴുനീറ്റ നിണ
ക്കായി തന്നെ ജീവിക്കെണ്ടതി ന്നു ഞങ്ങളിൽ വ്യാപരിക്കെണ
മെ— ഉറങ്ങുന്നവനെ ഉണൎന്നു മരിച്ചവരിൽനിന്നു എഴുനീല്ക്ക എ
ന്നാൽ ക്രീസ്തൻ നിണക്ക് ഉജ്ജ്വലിക്കും എന്നുള്ള കരുണാശ
ബ്ദത്തെ എല്ലാ മനുഷ്യരൊടും എത്തിച്ചരുളെണമെ— പ്രീയ പി
താവെ— ആടുകളുടെ വലിയ ഇടയനാകുന്ന ഞങ്ങളുടെ കൎത്താ
വായ യെശുവെ നിത്യ നിയമത്തിന്റെ രക്തത്താൽ മരിച്ച
വരിൽ നിന്നു മടക്കി വരുത്തിയ സമാധാനത്തിന്റെ ദൈവമാ
യുള്ളൊവെ— നിന്റെ ഇഷ്ടം ചെയ്വാന്തക്കവണ്ണം ഞങ്ങളെ സ
കല സൽക്രിയയിലും യഥാസ്ഥാനപ്പെടുത്തി നിണക്കു പ്രസാദമുള്ള
തിനെ പ്രിയ പുത്രനായ യെശു ക്രീസ്തമൂലം ഞങ്ങളിൽ നടത്തെ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/52&oldid=194608" എന്ന താളിൽനിന്ന് ശേഖരിച്ചത്