താൾ:GkVI22cb.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬

ളും രാജ്യങ്ങളും നിന്റെ കീൎത്തിയെ പരത്തുകയും കൎത്താധികൎത്താ
വെ നിന്റെ രാജ്യം വരികയും നിന്റെ ഇഷ്ടം സ്വൎഗ്ഗത്തിലെ പൊ
ലെ ഭൂമിയിലും നടക്കയും ചെയ്വാറാക്കെണമെ— ആമെൻ. W

തിരുവെളളിയാഴ്ച

ദൈവത്തിൻ കുഞ്ഞാടായുള്ള യെശു ക്രീസ്തനെ— നീ ലൊകത്തി
ന്റെ പാപം ചുമന്നെടുത്തു തിരുകഷ്ട മരണങ്ങളാൽ ഞങ്ങൾ‌്ക്കു
വെണ്ടി പ്രായശ്ചിത്ത ബലിയായി ചമകകകൊണ്ടു ഞങ്ങൾ മനസ്സൊ
ടെ സ്തുതിക്കുന്നു-— നീ പാപികളുടെ കൈകളിൽ നിന്നെ തന്നെ ഏല്പി
ച്ചു ഞങ്ങൾ‌്ക്കു വെണ്ടി പരിഹാസവും തല്ലും തുപ്പും മുൾ‌്ക്കിരീടവും ക്രൂശിലെ
ദണ്ഡവും അത്യാസന്ന യാതനയും അനുഭവിച്ചുവല്ലൊ— ഈ വി
ശുദ്ധ കഷ്ടതയും മരണവും ഞങ്ങൾ ധ്യാനിച്ചു പാ ൎത്തുകൊണ്ടു ഉ
ള്ളിൽ താഴ്ത്തപ്പെട്ടും എല്ലാ പരീക്ഷകളിലും ഊന്നി നിന്നും പാപ
ത്തെയും ലൊകത്തെയും ചെറുക്കുന്നതിൽ ഉറെച്ചും ജീവനിലും
മരണത്തിലും ആശ്വസിച്ചും കൊണ്ടിരിപ്പാൻ കരുണനല്കെണ
മെ— പ്രീയ രക്ഷിതാവെ നിന്റെ കാൽ വടുക്കളിൽ പിൻചെല്ലു
വാനായി നീ ഞങ്ങൾ‌്ക്ക് ഒരു പ്രമാണം വെച്ചുവിട്ടിരിക്കുന്നു— വി
ശ്വാസത്തിന്റെ നായകനും തികവു വരുത്തുന്നവനും ആയ നി
ന്നെ ഞങ്ങൾ നൊക്കിക്കൊണ്ടു ഞങ്ങൾ‌്ക്ക് മുൻകിടക്കുന്ന പൊർ
പ്പാച്ചലെ ക്ഷാന്തിയൊടെ കഴിച്ചൊടുവാനും ദെഹികളുടെ രക്ഷ
യാകുന്ന വിശ്വാസത്തിൻ അന്ത്യത്തെ പ്രാപിപ്പാനും നിന്റെ
ചൊല്ലി മുടിയാത്ത സ്നെഹത്തിന്നായി എന്നും സ്തുതിച്ചു വാഴ്ത്തുവാ
നും കരുണ ചെയ്തു രക്ഷിക്കെണമെ— ആമെൻ. W

൨.,

കൎത്താവായ യെശുവെ നീ ഞങ്ങളുടെ ജഡരക്തങ്ങൾ എടുത്തു മരണത്തി
ന്റെ അധികാരിയാകുന്ന പിശാചിനെ തിരുമരണത്താൽ നീക്കി മരണ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/48&oldid=194614" എന്ന താളിൽനിന്ന് ശേഖരിച്ചത്