താൾ:GkVI22cb.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭

വും ഞങ്ങൾ സ്നെഹിക്കുന്നു— ദൈവവും ഞങ്ങളുടെ കൎത്താവും
ആയ യെശു ക്രീസ്തന്റെ പിതാവു മായുള്ളൊവെ നീ വാഴ്ത്തപ്പെ
ട്ടവനാക— സ്വൎല്ലൊകങ്ങളിലെ സകല ആത്മിക അനുഗ്രഹത്താ
ലും നീ ഞങ്ങളെ ക്രിസ്തുങ്കൽ പണ്ടെ അനുഗ്രഹിച്ചുവന്നുവല്ലൊ
അവനിലും അവന്മൂലവും ഇന്നും എന്നും അനുഗ്രഹിച്ചു പൊരെ
ണമെ— ഞങ്ങൾ നിത്യവും യഹൊവയുടെ അനുഗ്രഹമുള്ളവരാ
യിരിക്ക— ഞങ്ങളെ സകല സത്യത്തിലും നടത്തെണ്ടതിന്നു നി
ന്റെ വിശുദ്ധാത്മാവിനെ അയക്കുക— ഞങ്ങളെ വിശ്വാസത്തി
ൽ വെരൂന്നിപ്പാൻ കരുണാത്മാവെയും— നിന്റെ കൂട്ടായ്മയെ ഉറ
പ്പിപ്പാൻ പ്രാൎത്ഥനാത്മാവെയും നല്ല പൊരാട്ടത്തിന്നായി ബല
പ്പെടുത്തുവാൻ ശക്ത്യാത്മാവെയും— ഞങ്ങളുടെ ഹൃദയങ്ങളെയും
നിനവുകളെയും നിത്യജീവങ്കലെക്ക് ക്രീസ്ത യേശുവിങ്കൽ കാപ്പാ
ൻ പ്രത്യാശയുടെയും സമാധാനത്തിന്റെയും ആത്മാവെയും
ഇറക്കി തരെണമെ— ആമെൻ. W

൫.

സൎവ്വത്തിന്നും മീതെ സ്തുതിക്കപ്പെടുന്ന കൎത്താവെ നീ വിശുദ്ധവച
നത്തെ ഒക്കയും എഴുതിച്ചതു ഞങ്ങളുടെ ഉപദെശത്തിന്നാകുന്നു
വല്ലൊ— അതിനെ ഞങ്ങൾ വായിച്ചും കെട്ടും ധ്യാനിച്ചും പഠിച്ചും ഹൃ
ദയങ്ങളിൽ സംഗ്രഹിച്ചും കൊൾ്ക അല്ലാതെ ആ വക ചെയ്യുന്തൊ
റും തിരുവചനത്തിന്റെ ആശ്വാസത്താലും ക്ഷാന്തിയാലും നിത്യ
ജീവന്റെ ഭാഗ്യമുള്ള ആശയെ കൈക്കലാക്കി വിടാതെ പിടി
ച്ചുകൊൾവാൻ കൃപ ചെയ്യെണമെ— ആയതിനെ ഞങ്ങളുടെ ക
ൎത്താവായ യെശു ക്രീസ്തമൂലം നീ സമ്മാനിച്ചു തന്നുവല്ലൊ— ആ
മെൻ— C P

൬.,

പ്രിയ ദൈവമെ— പിശാചിന്റെ ക്രിയകളെ അഴിപ്പാനും ഞങ്ങ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/39&oldid=194630" എന്ന താളിൽനിന്ന് ശേഖരിച്ചത്