താൾ:GkVI22cb.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬

സ്ഥാനവും ആകുന്ന യെശുവെ— അദ്ധ്വാനിച്ചും ഭാരം ചുമ
ന്നും നടക്കുന്നൊരെ ഒക്കയും എന്റെ അടുക്കെ വരുവിൻഎ
ന്നാൽ നിങ്ങളുടെ ദെഹികൾക്കു വിശ്രാമം കണ്ടെത്തും എന്നുള്ള
തു നിന്റെ വാക്കാകുന്നുവല്ലൊ— അതുകൊണ്ട് ഹൃദയത്തിന്ന്
ഈ ലൊകത്തിൽ ഒരു തൃപ്തിയും കാണാത്ത ഞങ്ങൾ നിന്റെ
അടുക്കൽ ചെല്ലുന്നു. കൎത്താവായ യെശുവെ നിന്റെ ജീവ
നാലും കഷ്ട മരണങ്ങളാലും നീ ലൊകത്തെ ജയിച്ചുവല്ലൊ—
ഞങ്ങളുടെ ദെഹികൾ നിന്റെ സ്നെഹത്തിലും ആശ്വാസത്തി
ലും സമാധാനത്തിലും സ്വസ്ഥത കൊണ്ടാടുമാറാക്കെണം എന്ന
തു ഞങ്ങളുടെ യാചന തന്നെ— ഞങ്ങൾ നിന്നെ ഉള്ള വണ്ണം
അറിഞ്ഞും നിന്നെ മാത്രം വാഞ്ഛിച്ചും നിന്നിൽ ആനന്ദിച്ചും
സുഖിച്ചും കൊണ്ടിരിപ്പാൻ സംഗതിവരുത്തുക— ഒടുക്കം തിരുമു
ഖത്തൊടു സന്തൊഷങ്ങളുടെ തൃപ്തിയും, നിൻ വലങ്കൈയാൽ എ
ന്നും കൌതുകങ്ങളും ഉള്ള നിത്യ സ്വസ്ഥതയിലെക്കു പ്രവെശി
പ്പിക്കയാവു— ആമെൻ. W

൪.,

നിത്യത്തൊളം ഞങ്ങൾക്കു രക്ഷയും ആശ്വാസവും ആകുന്ന
ദൈവവും പിതാവും ആയുള്ളൊവെ— വിശുദ്ധ ഭയത്തൊടെ
തിരുമുമ്പിൽ ആരാധിച്ചു കൊൾവാൻ ഞങ്ങൾ നിന്റെ കരുണ
യാലെ കൂടി വന്നിരിക്കുന്നു— ഞങ്ങൾ പൊടിയും ഭസ്മവും എ
ന്നിട്ടും നിന്നൊടു പറവാൻ തുനിഞ്ഞിരിക്കുന്നു— എന്റെ മുഖ
ത്തെ അന്വെഷിപ്പിൻ എന്നു നീ കല്പിച്ചിരിക്കയാൽ ഞങ്ങൾ നി
ന്റെ മുഖത്തെ അന്വെഷിച്ചും നിന്റെ സത്യവചനത്തെ മുറു
ക പിടിച്ചും ഇരിക്കുന്നു— യഹൊവെ നിന്നെ വാഴ്ത്തുന്ന ശബ്ദം കെ
ൾപിച്ചും നിന്റെ അതിശയങ്ങളെ ഒക്കയും വൎണ്ണിച്ചും പൊരുന്ന
നിന്റെ ഭവനത്തിലെ പാൎപ്പും, നിന്റെ തെജസ്സിൻ വാസസ്ഥല

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/38&oldid=194632" എന്ന താളിൽനിന്ന് ശേഖരിച്ചത്