താൾ:GkVI22cb.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭

സൎവ്വശക്തിയുള്ള ദൈവവും ഞങ്ങളുടെ കൎത്താവായ യെശു ക്രീസ്ത
ന്റെ പിതാവും സ്വൎഗ്ഗങ്ങളിലും ഭൂമിയിലും ഉള്ള കുഡുംബത്തിന്ന്
ഒക്കയും പെർ വരുവാൻ ഹെതുവുമായുള്ളൊവെ— അടിയങ്ങൾ
തിരുമുഖത്തിൻ മുമ്പിൽ നിന്നു ഹൃദയങ്ങളുടെ സ്തൊത്ര ബലിക
ളെ കഴിക്കുന്നുണ്ടു—

നിന്റെ സാദൃശ്യത്തിൽ ഞങ്ങളെ സൃഷ്ടിച്ചു ചെറുപ്പം മുത
ൽ ഇന്നെവരെ യാതൊരു പുണ്യവും യൊഗ്യതയും ഇല്ലാത്തവരായ
ഞങ്ങളെ ആത്മാവിലും ശരീരത്തിലും ഉള്ള നന്മകളെ കൊണ്ട്
അനുഗ്രഹിച്ചതിനാൽ പിതാവെ ഞങ്ങൾ സ്തുതിക്കുന്നു— വി
ശെഷാൽ നീമനമഴഞ്ഞു അരിഷ്ടപാപികളെ കനിഞ്ഞു കൊണ്ടു
പ്രിയപുത്രനായ യെശു ക്രീസ്തനെ ഞങ്ങൾ്ക്കു സമ്മാനിച്ചയക്കയാലും
—ഇന്നും വിശ്വാസികളുടെ ഹൃദയങ്ങളിൽ നിന്റെ വിശുദ്ധാത്മാ
വിനെ അയച്ചു പൊന്നു അവററിൽ ആശ്വാസ സമാധാനങ്ങളെ
യും നിത്യ ജീവന്റെ പ്രത്യാശയെയും നിറെക്കുന്നതിനാലും ഞങ്ങ
ൾ നിന്നെ വാഴ്ത്തുന്നു— ഞങ്ങളുടെ ദൈവമായ കൎത്താവെ ഈ സകല
കൃപകൾ നിമിത്തവും ഇങ്ങെ സ്തൊത്ര ബലികളെ പ്രസാദിച്ചു പ
രിഗ്രഹിക്കേണമെ—

ഇനി ഞങ്ങൾ അപേക്ഷിക്കുന്നിതു— നിന്നെ അറിയാത്ത
നിൎഭയരായ പാപികളെ തിരുവചനത്തിന്റെ ഒച്ചയെ കെൾ്പീച്ചു
ണൎത്തി സൎവ്വ സഭയിലും നിന്റെ ജീവിപ്പിക്കുന്ന ആത്മാവെ പകരെ
ണമെ— മരണത്തിന്റെ നിഴലിൽ ഇരിക്കുന്ന സകല ജാതി ക
ളിലും മനസ്സലിഞ്ഞു തിരുവെളിച്ചത്തെയും സത്യത്തെയും അയ
ക്കുക— എല്ലാ രാജ്യങ്ങളിലും സുവിശെഷദൂതന്മാരെ പാലിച്ചു നട
ത്തി വെലെക്കു വെണ്ടുന്ന ജ്ഞാനവും ശക്തിയും ക്ഷാന്തിയും ഏ
കെണമെ—

യെശു ക്രീസ്തന്റെ പിതാവെ സാധാരണ സഭയുടെ ആഗ്ര

3.

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/29&oldid=194648" എന്ന താളിൽനിന്ന് ശേഖരിച്ചത്