താൾ:GkVI22cb.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫

II കൎത്താവിൻ ആഴ്ചെക്ക്

ഉച്ചയിൽപിന്നെയുള്ള പ്രാൎത്ഥന

[ഒരു വന്ദനം ചൊല്ലിയശെഷം ഒരു ശ്ലൊകത്തെ പാടു
ക പിന്നെ A. അക്കത്തിലെ പ്രാൎത്ഥനകളാൽ ഒന്ന്
എങ്കിലും ഇവിടെ കാണുന്നത് എങ്കിലും പ്രാൎത്ഥിക്ക]

സ്വൎഗ്ഗസ്ഥനായ പിതാവെ— നീ സ്വൎഗ്ഗീയ വിളി കൊണ്ടു ഞങ്ങളെ
വിളിച്ചതിനാലും രാജ്യ പുത്രരായി തിരു മുമ്പിൽ വീണ്ടും വരുവാ
ൻ അനുവദിക്കുന്നതിനാലും ഞങ്ങൾ സ്തൊത്രം ചൊല്ലുന്നു— ക
ൎത്താവെ നീ വിശുദ്ധനും കരുണാസമ്പന്നനും അത്രെ— ഞങ്ങളൊ
ഈ വിളിയുടെ വലിപ്പത്തെയും ധന്യതയെയും കൃതജ്ഞരായി
വിചാരിക്കായ്കയാൽ ലജ്ജിക്കെണ്ടതാകുന്നു— അയ്യൊ ഞങ്ങ
ൾ വിശുദ്ധാത്മാവിന്റെ കൃപാവ്യാപാരങ്ങളൊട് എത്രവട്ടം മറുത്തു
—തിരുവചനത്തിന്റെ വിത്ത് എത്രവട്ടം പ്രപഞ്ചമൊഹം ജഡചിന്ത
അവിശ്വാസം ഈ മുള്ളുകളിൽ അകപ്പെട്ടു ഞെരുങ്ങി മുടിഞ്ഞു
പൊയി— പ്രീയരക്ഷിതാവെ ഞങ്ങളുടെ കൃതഘ്നതെക്കു യൊഗ്യ
മായ ശിക്ഷയെ വിധിക്കല്ലെ— നിന്റെ സത്യത്തിൻ വെളിച്ചത്തെ
ഇവിടെ നിന്നു നീക്കരുതേ— നിന്റെ കരുണാ രാജ്യത്തിന്നു ഇങ്ങു
മാറ്റം വരുത്തരുതെ— ദയയുള്ള ദൈവമെ പ്രീയപുത്രന്റെ ര
ക്തം കൊണ്ടു ഞങ്ങളുടെ സകല അധൎമ്മങ്ങളെയും മാച്ചു കളയെ
ണമെ— ഞങ്ങളിൽ കനിഞ്ഞു വിശുദ്ധവചനത്തെയും ചൊല്ക്കുറി
കളെയും ഇനിയും കൂട്ടില്ലാതെ നിൎമ്മലമായി ഈ സഭയിൽ കാത്തു നട
ത്തിക്ക— പുതിയഹൃദയത്തെ ഞങ്ങളിൽ സൃഷ്ടിക്ക— നിന്നെ സ്തുതി
ച്ചും കനിവിൻ സമൃദ്ധിയെ അപെക്ഷിച്ചും കൊണ്ടു തിരുവചന
ത്തിൻ ശക്തിയാൽ പ്രകാശവും വിശുദ്ധിയും നിത്യജീവന്റെ നി

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/27&oldid=194651" എന്ന താളിൽനിന്ന് ശേഖരിച്ചത്