താൾ:GkVI22cb.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧

മാനസാന്തരപ്പെട്ടു ഹൃദങ്ങൾ നിങ്കലെക്ക് തിരിയുമാറാക്കുക—
പുതുതായി ജനിച്ചവർ അകമെ മനുഷ്യനിൽ ബലപ്പെട്ടു വളരു
വാനും യെശുക്രീസ്തന്റെ സുവിശെഷം വിശ്വസിക്കുന്നവന്ന് ഒ
ക്കയും രക്ഷെക്കു ദെവശക്തിയാകുന്നു എന്നത് അനുഭവത്താൽ
ബൊധിച്ചുറെപ്പാനും സംഗതി വരുത്തുക— ജീവനിലും മരണത്തി
ലും ഈ സുവിശെഷം ഞങ്ങൾക്ക് ഉത്തമജ്ഞാനവും ആശ്വാ
സവും ആയി തെളിയുക— അതിനെ ഞങ്ങൾക്കും സന്തതികൾ്ക്കും
കൂട്ടില്ലാതെ ശുദ്ധമായി കാത്തുകൊൾ്ക— ദിവ്യ സത്യത്തെ വെറുക്കു
ന്ന അവിശ്വാസത്തെയും യെശു എന്ന് ഏകമായ അടിസ്ഥാന
ത്തിൽനിന്നു തെറ്റിക്കുന്ന ഏതു ദുൎവ്വിശ്വാസത്തെയും അകറ്റി
ഞങ്ങളെ വിശ്വാസത്തിൽ രക്ഷിച്ചുകൊള്ളെണമെ

തിരുസഭെക്ക് എപ്പൊഴും പ്രകാശിതരും ഉത്സാഹികളും
ആയ ഉപദെഷ്ടാക്കളെ നല്കി അവൎക്കു വെലെക്കു വെണ്ടിയ
ധൈൎയ്യവും എരിവും പ്രാഗത്ഭ്യവും ശക്തിയും ഇറക്കുക— ഞങ്ങ
ൾ എല്ലാവരും വിശ്വാസത്തിലും ദൈവപുത്രന്റെ പരിജ്ഞാന
ത്തിലും ഐക്യത്തോടും തികഞ്ഞ പുരുഷത്വത്തൊടും ക്രീസ്തന്റെ
നിറവുള്ള പ്രായത്തിൻ അളവൊടും എത്തുവൊളം വിശുദ്ധ
രുടെ യഥാസ്ഥാനത്വത്തിനും ഇവ്വണ്ണം ശുശ്രൂഷയുടെ വെലയും
ക്രീസ്തശരീരത്തിന്റെ വീട്ടുവൎദ്ധനയും വരുവാനും ആയിട്ടത്രെ

വിശെഷിച്ചു മഹാദൈവവും കൎത്താധികൎത്താവുമായു
ള്ളൊവേ ഞങ്ങളുടെ രാജ്ഞിയായവളെ അനുഗ്രഹിച്ചുകൊ
ൾക— അവൾ്ക്കും മന്ത്രികൾ്ക്കും വിശെഷാൽ ഈ രാജ്യത്തിൽ മുൽപ്പെ
ട്ടവൎക്കും വാഴുന്ന വൎക്കും ക്രിസ്തീയ ജ്ഞാനത്തെയും പക്ഷപാത
മില്ലാതെ ന്യായം വി ധിക്കുന്ന സൂക്ഷ്മബുദ്ധിയെയും ഈ നാടുക
ളിൽ ദൊഷത്തെ നിറുത്തി നന്മയെ വൎദ്ധിപ്പിച്ചു ഭരിപ്പാൻ പ്രാ
പ്തിയെയും നല്കെണമെ—നിന്റെ കൃപയുടെ ബാഹുല്യ പ്രകാ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/23&oldid=194658" എന്ന താളിൽനിന്ന് ശേഖരിച്ചത്