താൾ:GkVI22cb.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦

ങ്ങളെ കാത്തു വിശുദ്ധദൂതന്മാർ വഴിയിൽ ഞങ്ങളെ സൂക്ഷി
ച്ചു ചുറ്റും പാളയം ഇറങ്ങുമാറാക്കുക— ദരിദ്രരെയും അഗതി
കളെയും പൊററുക വിധവമാൎക്കും അനാഥൎക്കും തുണനില്ക്ക ബ
ലഹീനരെയും രൊഗികളെയും താങ്ങുക— (B.7) ആത്മിക സ
ങ്കടവും ഭയവും ഒക്കയും നീക്കുക— ഞങ്ങളുടെ രക്ഷയൊട് എതി
രിടുന്നത് ഒക്കയും ഞങ്ങൾ വിശ്വാസത്തിൽ ഊന്നി ജാഗരിച്ചും
പ്രാൎത്ഥിച്ചും കൊണ്ടു പൊരുതു തടുക്കുമാറാക— സ്നെഹസമാധാ
നങ്ങളിലും വിനയ സൌമ്യതകളിലും ഇന്ദ്രീയ ജയസുബൊ
ധങ്ങളിലും നടന്നു കൊണ്ടു ഞങ്ങൾ അവസാനത്തൊളം യെ
ശുവിൽ അത്രെ നിലനില്പാറാക— ഒടുക്കം ഈ ലൊകത്തെ
പിരിയുമ്പൊൾ മരണസങ്കടത്തിലും സൎവ്വശക്തിയുള്ള കരുണ
യാലെ തുണനില്ക്ക— ഞങ്ങൾ വിശ്വാസത്തിൽ നിദ്രകൊണ്ടു സ
മാധാനത്തൊടെ പ്രാണങ്ങളെ നിന്നിൽ ഭരമെല്പിക്കുമാറാക
തെജസ്സിന്റെ രാജ്യത്തിൽ ഞങ്ങളെ പ്രവെശിപ്പിച്ചു തിരു
മുഖത്തെ ആനന്ദത്തൊടെ കാണ്മാനും, സകല ദൂതരൊടും തെ
രിഞ്ഞെടുത്ത കൂട്ടത്തൊടും ഒന്നിച്ചു നിന്നെ എന്നെന്നെക്കും വാ
ഴ്ത്തി സ്തുതിപ്പാനും സംഗതി വരുത്തി രക്ഷിക്കെണമെ— ആ
മെൻ— W—

അല്ലായ്കിൽ

ഞങ്ങളുടെ കൎത്താവായ യെശു ക്രീസ്തന്റെ പിതാവായി കനി
വു നിറഞ്ഞ ദൈവമെ— നീ ഞങ്ങളിൽ ചെയ്ത എല്ലാ കരുണെ
ക്കും സൎവ്വവിശ്വസ്തതെക്കും ഞങ്ങൾ എമ്മാത്രം— കൎത്താവെ
ഞങ്ങളിൽ കനിഞ്ഞു പ്രീയപുത്രനായ യെശുവെ വിചാരി
ച്ചു ഞങ്ങളുടെ സകല പാപങ്ങളെയും പൊറുത്തു വിടെണമെ
— വിചാരവും ശങ്കയും ഇല്ലാത്ത സകല പാപികളെയും ഉണൎത്തി

2.

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/22&oldid=194660" എന്ന താളിൽനിന്ന് ശേഖരിച്ചത്