താൾ:GkVI22cb.pdf/208

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൬ സ്ഥിരീകരണത്തിന്നുള്ള ഉപദെശം

ഗത്ഭ്യവും ഏറീട്ടു വലുതും പിന്നെ ഒരൊ സംശയഭയങ്ങളും ധൈ
ൎയ്യക്കെടും കലൎന്നിട്ടു ചെറുതും എളിയതും ആകുന്നു—

൫൮. വിശ്വാസത്തിന്ന് ഉറപ്പും സങ്കടത്തിൽ ആശ്വാസവും വൎദ്ധിപ്പി
ക്കുന്ന സാധനം എന്തു—

ഉ. നമ്മുടെ കൎത്താവായ യെശു ക്രീസ്തന്റെ അത്താഴം തന്നെ.

൫൯. നമ്മുടെ കൎത്താവിന്റെ തിരുവത്താഴം എന്നത് എന്തു—

ഉ. തിരുവത്താഴം എന്നത് വിശുദ്ധമൎമ്മവും ദിവ്യമായ ചൊല്ക്കുറിയും
ആകുന്നു— അതിൽ ക്രീസ്തൻ നമുക്കു അപ്പത്തൊടും വീഞ്ഞിനൊ
ടും കൂട തന്റെ ശരീരത്തെയും രക്തത്തെയും ഉള്ളവണ്ണം
സമ്മാനിച്ചു തരുന്നതുകൊണ്ടു പാപമൊചനവും നിത്യജീവനും
ഉണ്ടെന്നു നിശ്ചയം വരുത്തുന്നു—

൬൦. തിരുവത്താഴത്തിന്റെ ഉപദെശം എല്ലാം അടങ്ങിയ സ്ഥാപ
നവചനങ്ങളെ പറക—

ഉ. കൎത്താവായ യെശു തന്നെ കാണിച്ചു കൊടുക്കുന്നാൾ രാത്രീയി
ൽ പന്തിരുവരൊടു കൂട അത്താഴത്തിന്നിരുന്നു അപ്പത്തെ
എടുത്തു സ്തൊത്രം ചെയ്തു നുറുക്കി പറഞ്ഞു— വാങ്ങി ഭക്ഷിപ്പിൻ
ഇതു നിങ്ങൾക്ക് വെണ്ടി നുറുക്കപ്പെടുന്നഎന്റെശരീരംആകു
ന്നു എന്റെ ഓൎമ്മെക്കായിട്ടു ഇതിനെ ചെയ്വിൻ— അപ്രകാരം ത
ന്നെ അത്താഴത്തിൽ പിന്നെ പാനപാത്രത്തെയും എടുത്തു സ്തൊ
ത്രം ചെയ്തു അവൎക്കു കൊടുത്തു പറഞ്ഞിതു— നിങ്ങൾ എല്ലാവ
രും ഇതിൽനിന്നു കുടിപ്പീൻ ഈ പാനപാത്രം എന്റെ രക്തത്തി
ൽപുതിയനിയമം ആകുന്നു ഇതു പാപമൊചനത്തിന്നായി നി
ങ്ങൾക്കും അനെകൎക്കും വെണ്ടി ഒഴിച്ച എന്റെ രക്തം ഇതി
നെ കുടിക്കുന്തൊറും എന്റെ ഓൎമെക്കായിട്ടു ചെയ്വിൻ—

൬൧. തിരുവത്താഴത്തിൽ നിണക്കു എന്ത് അനുഭവിപ്പാൻ കിട്ടുന്നു—

ഉ. അപ്പരസങ്ങളൊടുംകൂട യെശു ക്രീസ്തന്റെ സത്യമായുള്ള ശ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/208&oldid=194405" എന്ന താളിൽനിന്ന് ശേഖരിച്ചത്