താൾ:GkVI22cb.pdf/207

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്ഥിരീകരണത്തിന്നുള്ള ഉപദെശം ൧൯൫

ല്ലാതെ അവന്റെ ബലഹീനതയെയും വിരൊധത്തെയും ക്ഷാ
ന്തിയൊടെ പൊറുത്തും സൌമ്യതയാലെ അവനെ യഥാസ്ഥാ
നപ്പെടുത്തും കൊള്ളുന്നതത്രെ—

൫൩. ഇപ്രകാരം എല്ലാം നിന്നെ തന്നെ ശൊധന ചെയ്താൽ നിണക്ക്
എന്തു തൊന്നുന്നു—

ഉ. ഞാൻ സംശയം കൂടാ തെവലിയപാപി ആകുന്നു എന്നും
ദൈവം ഇഹത്തിലും പരത്തിലും ശിക്ഷിക്കുന്നതിന്നുഞാൻപാത്ര
മെന്നും തെളിയുന്നു—

൫൪. പാപങ്ങളെക്കൊണ്ടു നിണക്ക് സങ്കടം തൊന്നുന്നുവൊ—

ഉ. അതെ ഞാൻ ദൈവത്തൊടു പാപം ചെയ്തു വിശ്വസ്തനായ സ്രഷ്ടാ
വും രക്ഷിതാവും കാൎയ്യസ്ഥനുംആയവനെ പലവിധത്തിലും കൂ
ടക്കൂടെമനഃപൂൎവ്വമായുംദുഃഖിപ്പിച്ചുംകൊപിപ്പിച്ചും കൊ
ണ്ടതിനാൽഎനിക്ക്ഉള്ളവണ്ണംസങ്കടം തൊന്നുന്നു—

൫൫. ദൈവത്തിന്റെ കൊപം മാറി കനിവു തൊന്നുവാൻ ഒരു
വഴിയുണ്ടൊ—

ഉ. സത്യമായുള്ള മാനസാന്തരവും ദൈവത്തിങ്കലെക്ക് തിരി
യുന്നതും വഴിയാകുന്നതു—

൫൬. മാനസാന്തരം എന്നതു എന്തു—

ഉം മാനസാന്തരം എന്നതൊപാപങ്ങളെ ഹൃദയംകൊണ്ട് അ
റിഞ്ഞു കൊൾ‌്കയും ദൈവമുമ്പിലും ചിലപ്പൊൾ മനുഷ്യരുടെമു
മ്പിലും ഏറ്റു പറകയും അനുതപിച്ചുവെറുക്കയും യെശു
ക്രീസ്തങ്കൽ വിശ്വസിക്കയും നടപ്പിനെ ക്രമത്തിൽ ആക്കുവാ
ൻ ഉത്സാഹിക്കയും ചെയ്യുന്നതത്രെ—

൫൭. ഇതിങ്കൽ വിശ്വാസത്തിന്നു ദൈവത്തിൽനിന്നു ഒരുതുണ
വരുന്നതുകൂടെ ആവശ്യം അല്ലയൊ—

ഉ: ആവശ്യം തന്നെ— വിശ്വാസമാകട്ടെ ഇന്ന് ആശ്രയവും പ്രാ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/207&oldid=194406" എന്ന താളിൽനിന്ന് ശേഖരിച്ചത്