താൾ:GkVI22cb.pdf/206

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൪ സ്ഥിരീകരണത്തിന്നുള്ള ഉപദെശം

തെ അന്യ ദെവകൾ നിനക്കുണ്ടാകരുത്

൨. നിനക്ക് ഒരു വിഗ്രഹത്തെയും ഉണ്ടാക്കരുത്— അവറ്റെ കുമ്പി
ടുകയും സെവിക്കയും അരുതു

൩. നിന്റെ ദൈവമായ യഹൊവയുടെ നാമം വൃഥാ എടുക്കുരുതു

൪. സ്വസ്ഥനാളിനെ വിശുദ്ധീകരിപ്പാൻ ഒൎക്ക
൫. നിന്റെ മാതാപിതാക്കന്മാരെ ബഹുമാനിക്ക
൬. നീ കുല ചെയ്യരുത്
൭. നീ വ്യഭിചരിക്കരുത്
൮. നീ മൊഷ്ടിക്കരുത്
൯. കൂട്ടുകാരന്റെ നെരെ കള്ളസ്സാക്ഷി പറയരുത്
൧൦.കൂട്ടുകാരന്റെ ഭവനത്തെ മൊഹിക്കരുതു. കൂട്ടുകാരന്റെ ഭാ
ൎയ്യയെയും ദാസീദാസന്മാരെയും കാളകഴുതയെയും കൂട്ടു
കാരന്നുള്ള യാതൊന്നിനെയും മൊഹിക്കരുതു (൨മൊ. ൨൦)

൫൦, ഈ കല്പനകളുടെ സാരാംശം എന്താകന്നു

ഉ. ദൈവത്തെയും കൂട്ടുകാരനെയും സ്നെഹിക്ക എന്നത്രെ—(മത്ത. ൨൨, ൩൭-൪൦.)

൫൧. ദൈവത്തെ സ്നെഹിക്ക എന്നത് എന്തു—

ഉ. ദൈവത്തെ സ്നെഹിക്ക എന്നതൊ ദൈവത്തെ പരമധനം എ
ന്നു വെച്ചു ഹൃദയത്താൽ പറ്റിക്കൊണ്ടും നിത്യം ഒൎത്തും സൎവ്വത്തി
നു മീതെ കാംക്ഷിച്ചും ഇരുന്നു അവങ്കൽ ആനന്ദിച്ചും മുറ്റും ത
ന്നെത്താൻ സമൎപ്പിച്ചും കൊണ്ട് അവന്റെ ബഹുമാനത്തിന്നാ
യി എരിവുള്ളവനും ആക—

൫൨. ക്രട്ടുകാരനെ സ്നെഹിക്ക എന്നത് എന്തു—

ഉ. കൂട്ടുകാരനെ സ്നെഹിക്ക എന്നതൊ അവനായി ഗുണമുള്ളതു
എല്ലാം ആഗ്രഹിക്കയും പക്ഷമനസ്സാലെ വിചാരിക്കയും വാക്കി
നാലും ഭാവത്താലും പ്രിയം കാട്ടുകയും ക്രീയയാലെ തുണക്കയും അ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/206&oldid=194407" എന്ന താളിൽനിന്ന് ശേഖരിച്ചത്