താൾ:GkVI22cb.pdf/204

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൨ സ്ഥിരീകരണത്തിന്നുള്ള ഉപദെശം

കൊണ്ടും വിശ്വസിച്ചാൽ ഈ വിശ്വാസത്തിന്റെ ഫലം എ
ന്താകുന്നു—

ഉ. ഈ വിശ്വാസത്തെ ദൈവം കണ്ടു യെശു ക്രീസ്തൻ നിമിത്തം എ
ന്നെനല്ലവനും വിശുദ്ധനും എന്നെണ്ണിക്കൊള്ളുന്നതല്ലാതെ
പ്രാൎത്ഥിപ്പാനും ദെവത്തെ അബ്ബാ എന്നു വിളിപ്പാനും അവ
ന്റെ കല്പനകളിൻപ്രകാരം നടപ്പാനും വിശുദ്ധാത്മാവ് എനി
ക്ക് നല്കപ്പെടുന്നതുതന്നെ ഫലം ആകുന്നതു—

൪൧. വിശ്വാസത്തിലെ ഒന്നാം ഫലം എന്തു—

ഉ. എന്റെ നീതീകരണമത്രെ— ദൈവം എന്റെ പാപങ്ങ
ളെ ക്ഷമിച്ചു വിട്ടു ക്രീസ്തന്റെ നീതിയെ എനിക്ക് കണക്കി
ട്ടു അതു ഹെതുവായി സകല കരുണകളെയും പറഞ്ഞു ത
രുന്നതു തന്നെ—

൪൨. വിശുദ്ധീകരണം എന്നും പുതുക്കം എന്നും ഉള്ള രണ്ടാമത്
ഒരു ഫലം വിശ്വാസത്തിൽ ജനിക്കുന്നില്ലയൊ—

ഉ. ജനിക്കുന്നു— ഞാൻ കുട്ടിയായി പ്രാൎത്ഥിപ്പാനും ദെവയൊഗ്യ
മായി നടപ്പാനും തക്കവണ്ണം വിശ്വാസത്താൽ മെല്ക്കുമെൽ വി
ശുദ്ധാത്മാവ് തന്നെ എനിക്കു കിട്ടുന്നുണ്ടു—

൪൩. പ്രാൎത്ഥന എന്നത് എന്തു—

ഉ. പ്രാൎത്ഥന എന്നത് ലൌകികത്തിലും ആത്മികത്തിലും നന്മയെ
എത്തിപ്പാനൊ തിന്മയെ വൎജ്ജിപ്പാനൊ ദൈവത്തെ നൊ
ക്കി വിളിക്കുന്നതത്രെ ആകുന്നു—

൪൪. പ്രാൎത്ഥനകളിൽ വെച്ചു സാരവും തികവും ഭംഗിയും ഏറിയത്
എന്തൊന്നു ആകുന്നു

ഉ. ക്രീസ്തൻ താൻ നമുക്കു പഠിപ്പിച്ചു തന്നതത്രെ— അതാവിതു—
സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവെ നിന്റെ നാമം വിശു
ദ്ധീകരിക്കപ്പെടെണമെ— നിന്റെ രാജ്യം വരേണമെ—

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/204&oldid=194409" എന്ന താളിൽനിന്ന് ശേഖരിച്ചത്