താൾ:GkVI22cb.pdf/202

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൦ സ്ഥിരീകരണത്തിന്നുള്ള ഉപദെശം

ജീവികൾക്കും മരിച്ചവൎക്കും ന്യായം വിസ്തരിപ്പാൻ വരികയും ചെയ്യും

൩൨. യെശു ക്രീസ്തൻ പിതാവിൽനിന്നു യുഗാദികൾക്കു മുമ്പെ ജനിച്ച
സത്യദൈവമാകുന്നു എന്നുള്ളതിനെ പ്രമാണിപ്പിക്കുന്നതു
എങ്ങിനെ—

ഉ. വിശുദ്ധവെദത്തിന്റെ സ്പഷ്ട സാക്ഷ്യങ്ങളെ കൊണ്ടത്രെ. അതിനാൽ അവൻ ദൈവത്തിന്റെ ഏകജാതനും (യൊ.
൩ ൧൬.) സ്വപുത്രനും എന്നും(രൊമ. ൮ ൩൨) സൎവ്വത്തിന്മെ
ലും ദൈവമായി യുഗാദികളൊളം വാഴ്ത്തപ്പെട്ടവൻ എന്നും
(രൊമ. ൯ ൫.) സത്യദൈവവും നിത്യജീവനും എന്നും (൧ യൊ.
൫ ൨൦ ) ഉള്ള പെരുകൾകൊണ്ടു വിളങ്ങുന്നു.

൩൩. ഈ യെശു ക്രീസ്തനെ വീണ്ടെടുപ്പുകാരൻ എന്നു പറവാന്തക്ക
വണ്ണം അവൻ നിണക്കായി എന്ത് ചെയ്തു എന്തു അനുഭവിച്ചു—

ഉ. ഒന്നാമതു അവൻ എനിക്ക് വെണ്ടി സകല വെദധൎമ്മത്തെയും
നിവൃത്തിച്ചു പിന്നെ എനിക്ക് വെണ്ടി ക്രൂശിന്റെ കഷ്ടമരണ
ങ്ങളെയും അനുഭവിച്ചു (രൊമ ൪ ൨൫.) നമ്മുടെ പിഴകൾ നിമിത്തം
ഏല്പിക്കപ്പെട്ടും നമ്മുടെ നീതീകരണത്തിന്നായി ഉണൎത്തപ്പെ
ട്ടും ഇരിക്കുന്നു—

൩൪. ഈ അനുസരണത്താലും കഷ്ടത്താലും ക്രീസ്തൻ നിണക്ക് എ
ന്തെല്ലാം സമ്പാദിച്ചത്—

ഉ. ദൈവം കരുണയാലെ സ്വപുത്രനെ വിചാരിച്ച് എന്റെ സ
കല പാപങ്ങളെയും ക്ഷമിച്ചു വിടുന്നതും എന്നെ നല്ലവൻ എ
ന്നും നീതിമാൻ എന്നും പ്രിയമകൻ എന്നും കൈക്കൊള്ളുന്ന
തും എന്നെക്കുമുള്ള സുഖം വരുത്തുവാൻ നിശ്ചയിക്കുന്നതും
തന്നെ അവൻ എനിക്കു സമ്പാദിച്ചിട്ടുള്ളതാകുന്നു—

൩൫. ഈ സമ്പാദിച്ചതിനെ എല്ലാം അനുഭവിപ്പാൻ നിണക്ക് യൊ
ഗ്യത എങ്ങിനെ വരുന്നു—

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/202&oldid=194411" എന്ന താളിൽനിന്ന് ശേഖരിച്ചത്