താൾ:GkVI22cb.pdf/201

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്ഥിരീകരണത്തിന്നുള്ള ഉപദെശം ൧൮൯

ഉ. വിശ്വാസി മനസ്സൊടെ പാപം ചെയ്യാതെ അറിയായ്മയാലും
കരുതായ്കയാലും ഒരു തെറ്റിൽ അകപ്പെടുകയും അതിനാ
യി ഉടനെ അനുതപിക്കയും അതിനെ വെറുത്തു വിടുകയും
ചെയ്യുന്നതത്രെ—

൨൭ മനഃപൂൎവ്വത്താലെ പാപം ഏതു പ്രകാരമുള്ളതു—

ഉ. മനുഷ്യൻ ഇന്നത് അധൎമ്മം എന്നറിഞ്ഞിട്ടും മനസ്സൊടെ ചെ
യ്തു കൊള്ളുന്നത് തന്നെ—

൨൮. ഈ വക പാപങ്ങളാൽ നമുക്കു എന്തു വരുവാറായി

ഉ. ദൈവത്തിൻ കൊപവും രസക്കെടും അല്ലാതെ തല്കാല ശി
ക്ഷകൾ പലവും നരകത്തിൽ നിത്യദണ്ഡവും തന്നെ— രൊ
മ.൬ ൨൩. ) പാപത്തിന്റെ ശമ്പളം മരണമത്രെ.

൨൯. ഈ അരിഷ്ടതയിൽനിന്നു നമ്മെ ഉദ്ധരിച്ചതാർ

ഉ. എല്ലാവൎക്കും വെണ്ടി വീണ്ടെടുപ്പിൻ വിലയായി തന്നെത്താൻ
കൊടുത്ത ക്രീസ്തയെശുവത്രെ (൧ തിമ. ൨. ൫)

൩൦. യെശു ക്രിസ്തു ആർ ആകുന്നു—

ഉ. ദൈവപുത്രനും മനുഷ്യപുത്രനും ആകയാൽ ദിവ്യമാനുഷ സ്വ
ഭാവങ്ങൾ പിരിയാതെ ചെൎന്നുള്ളൊരു പുരുഷൻ തന്നെ—

൩൧. യെശു ക്രീസ്തനെ ചൊല്ലി നിന്റെ വിശ്വാസപ്രമാണം എങ്ങി
നെ—

ഉ. ദൈവത്തിന്റെ ഏകജാതനായി നമ്മുടെ കൎത്താവായ യെ
ശു ക്രീസ്തങ്കൽ ഞാൻ വിശ്വസിക്കുന്നു— ആയവൻ വിശുദ്ധാ
ത്മാവിനാൽ മറിയ എന്ന കന്യകയിൽ ഉല്പാദിതനായി ജ
നിച്ചു പൊന്ത്യപിലാതന്റെ താഴെ കഷ്ട മനുഭവിച്ചു ക്രൂശിക്ക
പ്പെട്ടു മരിച്ചു അടക്കപ്പെട്ടു പാതാളത്തിൽ ഇറങ്ങി മൂന്നാം ദിവ
സം ഉയിൎത്തെഴുനീറ്റു സ്വൎഗ്ഗരൊഹണമായി സൎവ്വശക്ത പിതാ
വായ ദൈവത്തിന്റെ വലഭാഗത്തിരിക്കുന്നു— അവിടെനിന്നു

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/201&oldid=194413" എന്ന താളിൽനിന്ന് ശേഖരിച്ചത്