താൾ:GkVI22cb.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ളുടെ കൎത്താവാകുന്ന യെശു ക്രീസ്തനെ കൊണ്ടു നീ ലൊകത്തെ
വീണ്ടെടുത്തിട്ടുള്ള അളവില്ലാത്ത സ്നെഹത്തെയും— തിരുവചനവും
ചൊല്ക്കുറികളും ആകുന്ന ദാനത്തെയും— തെജസ്സിന്റെ പ്രത്യാ
ശയെയും ചൊല്ലി നിന്നെ വാഴ്ത്തുന്നുണ്ടു— ഇനി നിന്റെ കരുണകൾ
വെണ്ടുംവണ്ണം ബൊധിച്ചിട്ടു ഞങ്ങൾ നിൎവ്യാജമായ കൃതജ്ഞ
ത കാട്ടി തിരുസെവക്കായിട്ടു ഞങ്ങളെ മുഴുവൻ സമൎപ്പിച്ചും വാ
ഴുന്നാൾ ഒക്കയും വിശുദ്ധിയിലും നീതിയിലും നിന്റെ മുമ്പാകെ
നടന്നുകൊണ്ട് ഇങ്ങനെ അധരങ്ങളാൽ മാത്രമല്ല നടപ്പിനാ
ൽ തന്നെ നിന്റെ സ്തുതിയെ പരത്തുമാറാകെണ്ടതിന്നു— ഞങ്ങൾ
കൎത്താവായ യെശു ക്രീസ്തന്മൂലം നിന്നൊടപെക്ഷിക്കുന്നു— ആയ
വൻ നീയും വിശുദ്ധാത്മാവുമായി എന്നെക്കും സകല ബഹുമാനവും
തെജസ്സും അനുഭവിച്ചു വാഴെണമെ— ആമെൻ. Cp.

[A എന്ന അക്കത്തിലെ പ്രാൎത്ഥനകൾ ഒന്നൊ രണ്ടൊ
ഇവിടെ ചെൎത്തു വായിക്കാം— പിന്നെ
പക്ഷവാദങ്ങൾ ആവിതു]

സൎവ്വശക്തിയും നിത്യകനിവും ഉള്ള ദൈവവും ഞങ്ങളുടെ കൎത്താവാ
യ യെശു ക്രീസ്തന്റെ പിതാവും ആയുള്ളൊവെ— പ്രീയപുത്രൻ നി
മിത്തം കടാക്ഷിച്ചു തിരുവുള്ളം ഇങ്ങൊട്ട് ആക്കെണമെ— ദൈ
വമേ നിന്റെ ദയെക്ക് തക്കവണ്ണം ഞങ്ങളൊട് കൃപചെയ്തു നിൻക
നിവുകളുടെ പെരുമപ്രകാരം ഇങ്ങെദ്രോഹങ്ങളെ മാച്ചുകളക—
അടിയങ്ങളൊട് ന്യായ വിധിയിൽ പ്രവെശിയാതെ മദ്ധ്യസ്ഥ
നായ യെശുക്രീസ്തൻ നിമിത്തം ഞങ്ങളുടെ അകൃത്യം ഒക്കയും
ക്ഷമിക്കെണമെ— തിരുസഭയെ കരുതിനൊക്കി വചനത്തെ
യും കൃപാകരച്ചൊല്ക്കുറികളെയും കൂട്ടില്ലാതെ വെടിപ്പായി കാത്തു
കൊൾ്ക— നിന്റെ കൊയ്ത്തിൽ വിശ്വസ്തരായ വെലക്കാരെ അയച്ചു

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/20&oldid=194663" എന്ന താളിൽനിന്ന് ശേഖരിച്ചത്