താൾ:GkVI22cb.pdf/198

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൬ സ്ഥിരീകരണത്തിന്നുള്ള ഉപദെശം

൧൦. ആകയാൽ വിശുദ്ധസ്നാനത്താൽദൈവംനിന്നൊടിണങ്ങീ
ട്ട് ഒരു നിയമം ഉണ്ടാക്കിയൊ

ഉ. അതെ മഹാദൈവമായവൻ എനിക്കു കരുണയുള്ള
ദൈവവും പിതാവും ആവാൻ വാഗ്ദത്തം ചെയ്തിരിക്കുന്നു— ഞാനൊ
പിശാചിനൊടും അവന്റെ സകല ക്രീയാഭാവങ്ങളൊടും ദു
ഷ്ടലൊകത്തിൻ ആഡംബരമായയൊടും ജഡത്തിന്റെ
സകല പാപമൊഹങ്ങളൊടും വെറുത്തും ദൈവത്തെയും
എന്റെ കൎത്താവായ യെശുവെയും ജീപൎയ്യന്തം സെ
വിച്ചും കൊൾ്വാൻ കൈയെറ്റിരിക്കുന്നു—

൧൧. ആകയാൽ സ്നാനനിയമത്താൽ നിണക്കു കടമായ്വന്നത്
എന്തു—

ഉ. ദൈവം കൈയെറ്റു കൊണ്ടപ്രകാരം എനിക്ക് എന്നും
വിശ്വസ്തനായിരിപ്പാനും സകല വാഗ്ദത്തങ്ങളെയും ഭെദംവ
രാതെ നിവൃത്തിപ്പാനും മനസ്സായിരിക്കുന്നതു പൊലെ പുത്ര
ഭാവത്തൊടും നിത്യവിശ്വസ്തത തന്നെ എന്റെ കടംആകുന്നു.
അതുകൊണ്ടു ആ നിയമത്തെ നാൾതൊറും, വിശെഷാൽ
തിരുവത്താഴത്തിന്നു ചെല്ലുമ്പൊഴും സകല ഭക്തിയൊടെ പു
തുക്കി എന്റെ നടപ്പിനെ അതിനൊത്തവണ്ണം ശൊധന
ചെയ്തും യഥാക്രമത്തിൽ ആക്കിക്കൊണ്ടും എനിക്കു എറ്റം
അടുത്തുള്ള പാപങ്ങളൊടു കെവലം പൊരുതും പൊരേണ്ടതു

൧൨. എന്നതുകൊണ്ടു സ്നാനത്തൊടും കൂട വിശ്വാസത്തെ മുറുക പിടി
ക്കുന്നവർ മാത്രം സത്യക്രിസ്ത്യാനർ ആകയാൽ ദൈവത്തി
ൽ വിശ്വസിക്ക എന്നതു എന്തു—

ഉ. ദൈവത്തെ അറികയും അവന്റെ വചനത്തെ കൈക്കൊ
ൾ്കയും അവനിൽ മുറ്റും ആശ്രയിക്കയും ചെയ്യുന്നതത്രെ—

൧൩. നാം വിശ്വസിക്കെണ്ടുന്ന ദൈവം ആരുപൊൽ—

24.

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/198&oldid=194416" എന്ന താളിൽനിന്ന് ശേഖരിച്ചത്