താൾ:GkVI22cb.pdf/197

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്ഥിരീകരണത്തിന്നുള്ള ഉപദെശം ൧൮൫

ഉ— സ്നാനം എന്നതു വിശുദ്ധമൎമ്മവും ദിവ്യമായ ചൊല്ക്കുറിയും ആ
കുന്നു— അതിനാൽദൈവമായ പിതാവു പുത്രനൊടും വിശു
ദ്ധാത്മാവൊടും ഒന്നിച്ചു ഈ സ്നാനം ഏല്ക്കുന്നവനു ഞാൻ ക
രുണയുള്ള ദൈവമാകും എന്നും അവനു സകല പാപങ്ങ
ളെയും യെശു ക്രീസ്തൻ നിമിത്തം സൌജന്യമായി ക്ഷമിച്ചു
കൊടുക്കുന്നു എന്നും അവനെ മകന്റെ സ്ഥാനത്തിൽ ആക്കി
സകല സ്വൎഗ്ഗവസ്തുവിന്നും അവകാശിയായി അംഗീകരി
ച്ചു കൊള്ളുന്നതും ഉണ്ടു എന്നും സാക്ഷി പറയുന്നു—

൭. സ്നാനം ഏതിനാൽ ഉണ്ടാകുന്നു

ഉ. വെള്ളത്താലും ആത്മാവിനാലും അത്രെ (യൊഹ. ൩, ൫.)
വെള്ളത്തിലും ആത്മാവിലുംനിന്നു ജനിച്ചല്ലാതെ ഒരുത്ത
നും ദൈവരാജ്യത്തിൽ കടപ്പാൻ കഴികയില്ല എന്നു ചൊ
ല്ലിയ പ്രകാരം തന്നെ—

൮. സ്നാനത്താലുള്ള പ്രയൊജനം എന്തു—

ഉ. അതു ദെവകരുണയെയും പാപമൊചനത്തെയും ദെവപു
ത്രത്വത്തെയും നിത്യ ജീവന്റെ അവകാശത്തെയും നമുക്ക്
ഉറപ്പിച്ചു കൊടുക്കുന്നു— തീത. ൩, ൫-൭ നാം അവന്റെ കരുണ
യാൽ നീതീകരിക്കപ്പെട്ടിട്ടു പ്രത്യാശപ്രകാരം നിത്യ ജീവ
ന്റെ അവകാശികളായി തീരെണ്ടതിന്നു ദൈവം തന്റെ
കനിവാലത്രെ നമ്മെ രക്ഷിച്ചിരിക്കുന്നതു— നമ്മുടെ രക്ഷി
താവായ യെശു ക്രീസ്തമ്മൂലം നമ്മുടെ മെൽ ധാരാളമായി പക
ൎന്ന വിശുദ്ധാത്മാവിലെ പുനൎജ്ജന്മവും നവീകരണവും ആ
കുന്ന കുളി കൊണ്ടു തന്നെ— ഈ വചനം പ്രമാണം

൯. ദെവവചനംസ്നാനത്തെഎങ്ങിനെ വൎണ്ണിക്കുന്നു—

ഉ. അതു നല്ല മനൊബൊധത്തിന്നായി ദൈവത്തൊടു ചൊദിച്ചി
ണങ്ങുന്നതു എന്നത്രെ ൧ പെത്ര, ൩,൨ ൧.

24.

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/197&oldid=194417" എന്ന താളിൽനിന്ന് ശേഖരിച്ചത്