താൾ:GkVI22cb.pdf/196

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൪

സ്ഥിരീകരണത്തിന്നുള്ള ഉ
പദെശം

൧. മനുഷ്യന് ഇഹത്തിൽ മുഖ്യവിചാരം ആകെണ്ടതു എന്തു

ഉത്തരം. നിത്യ ജീവന്റെ പ്രത്യാശ തനിക്ക് ഉറെച്ചു വരെണം എന്ന
ത്രെ— മത്ത. ൬ ൩൩. മുമ്പെ ദൈവത്തിന്റെ രാജ്യത്തെയും അ
വന്റെ നീതിയെയും അന്വെഷിപ്പിൻ എന്നാൽ ഇവ എല്ലാം
നിങ്ങൾ്ക്ക് കൂടെ കിട്ടും എന്നു ക്രീസ്തൻ പറഞ്ഞുവല്ലൊ—

൨. ഈ പ്രത്യാശ എല്ലാ മനുഷ്യനും വരികയില്ലയൊ

ഉ. സത്യ ക്രീസ്തഭക്തനല്ലാതെ ആൎക്കും വരാത്തു— മത്ഥ. ൭ ൨൧. എന്നൊ
ടു കൎത്താവെ കൎത്താവെ എന്നു പറയുന്നവൻ എല്ലാം സ്വൎഗ്ഗരാജ്യ
ത്തിൽ കടക്കയില്ല സ്വൎഗ്ഗസ്ഥനായ എൻ പിതാവിൻ ഇഷ്ടത്തെ
ചെയ്യുന്നവനത്രെ എന്നുണ്ടല്ലൊ—

൩. നീ ആർ ആകുന്നു—

ഉ. ഞാൻ ക്രീസ്ത്യാനൻ തന്നെ—

൪. ക്രീസ്ത്യാനൻ ഉണ്ടാകുന്നത് എങ്ങിനെ

ഉ. ക്രീസ്ത്യാനരിൽ ജനിക്കുന്നതിനാലല്ല ക്രീസ്ത്യാനരൊടു സംസൎഗ്ഗം ഉ
ള്ളതിനാലും അല്ല— ക്രീസ്തവിങ്കലെ വിശ്വാസം ക്രീസ്തുനിലെ സ്നാനം
ഇവററിനാലത്രെ—

൫. നിണക്കു ചെറുപ്പത്തിൽ സ്നാനം ഉണ്ടായ്വന്നുവൊ—

ഉ. അതെ പിതാപുത്രൻ പവിശുദ്ധാത്മാവ് എന്നീ ദെവനാമത്തിൽ എ
നിക്കു സ്നാനം ഉണ്ടായ്വന്നിരിക്കുന്നു— ഈ പറഞ്ഞു കൂടാത്ത ഉപകാ
രത്തിന്നായി ത്രീയെക ദൈവത്തിന്നു എന്നും സ്തൊത്രവും വന്ദന
വും ഉണ്ടാകെ ആവു—

൬. സ്നാനം എന്നതു എന്തു—

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/196&oldid=194418" എന്ന താളിൽനിന്ന് ശേഖരിച്ചത്