താൾ:GkVI22cb.pdf/194

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൨ സഭാശുശ്രൂഷെക്ക് ആക്കുക

നാം പ്രാൎത്ഥിക്ക

കരുണയുള്ള ദൈവവും സ്വൎഗ്ഗസ്ഥ പിതാവുമായുള്ളൊ
വെ— കൊയ്ത്തിന്റെ യജമാനനായ നിന്നൊടു കൊയ്ത്തിന്നായി പ്ര
വൃത്തിക്കാരെ അയക്കെണ്ടതിന്നു യാചിപ്പാനായി നീ പ്രീയ പുത്രന്മു
ഖെന ഞങ്ങളൊടു കല്പിച്ചുവല്ലൊ— അതുകൊണ്ടു ഞങ്ങൾ മക്കൾ‌്ക്കു
ള്ള ആശ്രയത്തൊടെ അപെക്ഷിക്കുന്നിതു— ഈ നിന്റെ ദാസനു
(ൎക്കു) നിന്റെ വിശുദ്ധാത്മാവിന്റെ നിറവുള്ള അളവു നല്കെണമെ—
അവനെ ഭരമെല്പിച്ച വെലയിൽ വിശ്വസ്തനാക്കുക— കാണാതെ
പൊയതിനെ അന്വെഷിപ്പാനും ബലക്ഷയമുള്ളതിനെ ഉറപ്പി
പ്പാനും ചഞ്ചലഭാവമുള്ളവൎക്ക നിശ്ചയം കൊടുപ്പാനും ദുഃഖിതന്മാ
രെ തണുപ്പിപ്പാനും യെശു ക്രീസ്തന്റെ അറിവിലും കൃപയിലും വിശ്വാ
സികളെ സ്ഥിരീകരിപ്പാനും അവനു ജ്ഞാനവും പ്രാപ്തിയും നല്കെണ
മെ— അവന്റെ സാക്ഷ്യത്തിന്മെൽ നിത്യാനുഗ്രഹത്തെ അയച്ചിട്ടു. അവ
ന്റെ ശുശ്രൂഷയാൽ തിരുനാമം വിശുദ്ധീകരിക്കപ്പെടുവാനും നി
ന്റെ രാജ്യം വരുവാനും നല്ലതും സുഗ്രാഹ്യവും തികവുള്ളതും ആയ നി
ന്റെ ഇഷ്ടം എല്ലാറ്റിലും നടപ്പാനും വരം തന്നരുളെണമെ— സത്യാ
ത്മാവിൻ ശക്തിയാൽ നിന്റെ മാനത്തിന്നും പല ആത്മാക്കളുടെ ര
ക്ഷെക്കും ആയിട്ട് അവന്റെ വെലയെ സാധിപ്പിച്ചു സ്ഥിരമാക്കെ
ണമെ— ആമെൻ—

സ്വൎഗ്ഗസ്ഥനായഞങ്ങളുടെ പിതാവെ

നീ പൊയി ദൈവത്തിൻ കൂട്ടത്തെ മെച്ചുകൊണ്ട് അദ്ധ്യക്ഷ ചെയ്ക—
നിൎബ്ബന്ധത്താലല്ല സ്വയങ്കൃതമായത്രെ ദുൎല്ലൊഭത്താലല്ല മനഃപൂ
ൎവ്വമായി തന്നെ— സമ്പാദിതരിൽ കൎത്തൃത്വം നടത്തുന്നവനായുമല്ല കൂ
ട്ടത്തിന്നു മാതൃകയായി തീൎന്നത്രെ— എന്നാൽ ഇടയശ്രെഷ്ഠൻ പ്ര
ത്യക്ഷനാകുമ്പൊൾ തെജസ്സിന്റെ വാടാത്തൊരു കിരീടം പ്രാ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/194&oldid=194420" എന്ന താളിൽനിന്ന് ശേഖരിച്ചത്