താൾ:GkVI22cb.pdf/193

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൧ സഭാശുശ്രൂഷെക്ക് ആക്കുക

എന്നാൽ സൎവ്വസാക്ഷിയായ ദൈവവും ജീവികൾ‌്ക്കും മരി
ച്ചവൎക്കും നൃായാധിപതിയായ യെശു ക്രീസ്തനും അറികെ സത്യം ചെ
യ്ത് ഉത്തരം ചൊല്ക—

ഉത്തരം: കൎത്താവ് തന്റെ ആത്മാവിൻ ശക്തിയാലും ക
രുണയാലും എനിക്കു തുണ നിന്നിരിക്കെ ഞാൻ അപ്രകാരം
ചെയ്യും—

(പിന്നെ മുട്ടുകുത്തിയ ശെഷം ബൊധകന്തന്നെയൊ
കൂടെ ഉള്ള രണ്ടു മൂന്നു ബൊധകന്മാരൊടു ഒന്നിച്ചൊ
തലമെൽ കൈവെച്ചു ചൊല്ലുന്നിതു)

ഞാൻ നിന്നെ സുവിശെഷസഭയുടെ ന്യായപ്രകാരം ബൊധകൻ, എ
ന്നു വരിച്ചു കല്പിച്ചു നമ്മുടെ കൎത്താവായ യെശു ക്രീസ്തൻ സ്ഥാപിച്ച
ശുശ്രൂഷയെ നിന്നിൽ ഭരമെല്പിക്കുന്നതു പിതാ പുത്രൻ വിശു
ദ്ധാത്മാവ് എന്ന ദൈവനാമത്തിൽ തന്നെ—

കൎത്താവു നിന്നെ ഉയരത്തിൽനിന്നു ശക്തി ധരിപ്പിച്ചു
അനേകൎക്കു അനുഗ്രഹമാക്കി തീൎക്കുക— നീ പൊയി ഫലം തരെ
ണ്ടതിന്നും നിന്റെ ഫലം നിത്യജീവനൊളം വസിക്കെണ്ടതിന്നും
അവൻ താൻ നിന്നെ ആക്കിവെക്കുക— ആമെൻ

(പിന്നെ സാക്ഷികളുടെ അനുഗ്രഹങ്ങൾ ഒന്നൊ ര
ണ്ടൊ)

യഹൊവ നിന്റെ വെളിച്ചവും നിന്റെ രക്ഷയും ആക— യഹൊവ
നിന്റെ ജീവന്റെ ബലമാക— ധൈൎയ്യം കൊണ്ടു യഹൊവയിൽ
ആശ്രയിച്ചു ക്ഷമയൊടെ അവനെ ആശിച്ചു പാൎക്ക— ആമെൻ—

കൎത്താവായ യെശു ക്രീസ്തൻ നിന്റെ ആത്മാവൊട് കൂട ഇ
രിക്കെണമെ ആമെൻ—

മരണപൎയ്യന്തം വിശ്വസ്തനാക— എന്നാൽ ഞാൻ ജീവകി
രീടത്തെ നിണക്കു തരും— ആമെൻ—

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/193&oldid=194421" എന്ന താളിൽനിന്ന് ശേഖരിച്ചത്