താൾ:GkVI22cb.pdf/190

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൮ സഭാശുശ്രൂഷെക്ക് ആക്കുക

ശെഷമുറകളെയും നന്നെ നിദാനിച്ചു കരുതെണ്ടിയിരിക്കുന്നു—

വിശെഷാൽ ദൈവത്തിന്റെ ശുദ്ധവചനത്തിൽ പ്രസി
ദ്ധമാക്കിയതും നമ്മുടെ സുവിശെഷസഭയുടെ സ്വീകാരത്തൊടു ചെ
രുന്നതും ആയുള്ളതു ഒഴികെ വെറൊര് ഉപദെശവും നീ (നിങ്ങൾ)
കെൾ്പിക്കരുതു— നീ(നിങ്ങൾ) സെവിക്കുന്ന സഭയാകട്ടെ ക്രീസ്തൻ താൻ മൂ
ലക്കല്ലായിരിക്കെ അപ്പൊസ്തലരും പ്രവാചകരും ആകുന്ന അടി
സ്ഥാനത്തിന്മെൽ പണിചെയ്യപ്പെട്ടതാകുന്നു— ആ അടിസ്ഥാനം
ഇട്ടു കിടക്കുന്നതു എന്നിയെ മറെറാന്നു വെപ്പാൻ ആൎക്കും കഴിക
യില്ല സത്യം— ഈ പരമാൎത്ഥത്തെ നീ(ങ്ങൾ) ആ ബാലവൃദ്ധം സ
കലഉത്സാഹത്തൊടും പഠിപ്പിച്ചുകൊണ്ടൂ താന്തൊന്നിത്വവും പ്രതി
കൂലതയും ഉള്ളഉപദെശങ്ങളെ ഒക്കയും ഒഴിക്കെണ്ടു— പ്രത്യെകം
സുവിശെഷ സത്യത്തിന്റെ തൂണിനെ പിടിച്ചു നില്ക്കെണ്ടതു— അ
താവിതു പാപമൊചനവും ദെവനീതിയും നമ്മുടെ ക്രീയയാലും പുണ്യ
ത്താലും അല്ല ക്രീസ്തമൂലം വെറും കൃപയാലെ വിശ്വാസം കൊണ്ട്
അത്രെ ലഭിക്കുന്നതു— എന്നതിനാലെ വ്യാകുലപ്പെടുന്ന മനസ്സാക്ഷി
ക്ക് സമാധാനവും ആശ്വാസവും നിറഞ്ഞു വരൂ— മാനസാന്തരത്തിന്നു
യൊഗ്യവും ദൈവത്തിന്നു ഹിതവുമായ ഫലങ്ങളെ ഉണ്ടാക്കുവാൻ
പ്രാപ്തി ജനിക്കുന്നതും ഈ ഉപദെശത്താലത്രെ— ഇങ്ങനെ ഉപ
ദെശിക്ക ഒഴികെ നമ്മുടെ കൎത്താവായ യെശു ക്രീസ്തൻ നിൎണ്ണയിച്ചതി
നൊട് ഒത്തവണ്ണം വിലയെറിയ ചൊല്ക്കുറികളെയുംനീ ഉപയൊഗിച്ചുന
ടത്തെണ്ടതു അവന്റെ സഭെക്കുവീട്ടുവൎദ്ധനഉണ്ടാവാനും വിശ്വാസി
കൾ അവന്റെ നിറവിൽനിന്നു കൃപെക്കുവെണ്ടികൃപയുംലഭിപ്പാനും
തന്നെ—

പിന്നെ നീ ക്രീസ്തീയപാഠശാലകളെ ഉത്സാഹത്തൊടെ വിചാ
രിക്കയും ദരിദ്രന്മാരെ നൊക്കിക്കാണ്കയും സുവിശെഷദൂത് രൊഗിക
ളെയും ദുഃഖിതരെയും കെൾ്പിക്കയും മരണമടുത്തവരെ വിശ്വസ്തത

23

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/190&oldid=194424" എന്ന താളിൽനിന്ന് ശേഖരിച്ചത്