താൾ:GkVI22cb.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വാക്കിനാലും ക്രിയയാലും ഏറ്റു പറയെണം എന്നു നിങ്ങളെ പ്രബൊ
ധിപ്പിക്കുന്നു— അതുകൊണ്ട് നാം ഹൃദയങ്ങളെ ഉയൎത്തി ഒന്നിച്ചു പറ
ഞ്ഞു കൊൾ്വൂതാക—

വിശ്വാസപ്രമാണം

സ്വൎഗ്ഗങ്ങൾക്കും ഭൂമിക്കും സ്രഷ്ടാവായി സൎവ്വശക്തനായി പിതാവായി
രിക്കുന്ന ദൈവത്തിങ്കൽ ഞാൻ വിശ്വസിക്കുന്നു. അവന്റെ ഏക
പുത്രനായി നമ്മുടെ കൎത്താവായ യെശുക്രീസ്തങ്കലും ഞാൻ വിശ്വസിക്കു
ന്നു— ആയവൻ വിശുദ്ധാത്മാവിനാൽ മറിയ എന്ന കന്യകയിൽ ഉൽ
പാദിതനായി ജനിച്ചു— പൊന്ത്യപിലാതന്റെ താഴെ കഷ്ടമനുഭവി
ച്ചു ക്രൂശിക്കപ്പെട്ടു മരിച്ചു— അടക്കപ്പെട്ടു പാതാളത്തിൽ ഇറങ്ങി
മൂന്നാം ദിവസം ഉയിൎത്തെഴുനീറ്റു— സ്വൎഗ്ഗാരൊഹണമായി— സൎവ്വശ
ക്തിയുള്ള പിതാവായ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കുന്നു— അ
വിടെനിന്നു ജീവികളൊടും മരിച്ചവരൊടും ന്യായം വിസ്തരിപ്പാൻ വ
രികയും ചെയ്യും—

വിശുദ്ധാത്മാവിലും വിശുദ്ധന്മാരുടെ കൂട്ടായ്മയാകുന്ന ശുദ്ധ
സാധാരണ സഭയിലും— പാപമൊചനത്തിലും— ശരീരത്തൊടെ ജീ
വിച്ചെഴുനീല്ക്കുന്നതിലും— നിത്യ ജീവങ്കലും ഞാൻ വിശ്വസിക്കുന്നു— ആ
മെൻ.

നാം പ്രാൎത്ഥിക്ക

സൎവ്വശക്തിയുള്ള ദൈവവും സകല കരുണകൾ്ക്കും പിതാവുമായുള്ളൊ
വെ— നീ ഞങ്ങളിലും സകല മനുഷ്യരിലും കാട്ടിയ കൃപാവാത്സല്യ
ങ്ങൾ്ക്കായിക്കൊണ്ടു പാത്രമല്ലാത്ത അടിയങ്ങൾ താഴ്മയൊടെ സ്തൊ
ത്രം ചൊല്ലന്നു— ഞങ്ങളെ നീ സൃഷ്ടിച്ചു പാലിച്ചു ഐതികത്തിൽ അ
നുഗ്രഹിച്ചു കൊണ്ടതിനെ എല്ലാം ഞങ്ങൾ ഒൎത്തിട്ടൊഴികെ— ഞ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/19&oldid=194665" എന്ന താളിൽനിന്ന് ശേഖരിച്ചത്