താൾ:GkVI22cb.pdf/189

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഭാശുശ്രൂഷെക്ക് ആക്കുക ൧൭൭

ളെ രക്ഷിപ്പാൻ ശക്തമായ വചനത്തെ വിശ്വസ്തരായ ഉപദെഷ്ടാക്ക
ളുടെ ശുശ്രൂഷയാൽ സമൃദ്ധിയായി നല്കെണമെ— വിശെഷിച്ച് ഇവി
ടെ തിരുമുമ്പിൽ നില്ക്കുന്ന ഈ നിന്റെ ശുശ്രൂഷക്കാരനു (ൎക്കു) വെണ്ടി ഞ
ങ്ങൾ പ്രാൎത്ഥിക്കുന്നു— അവൻ (ർ) നിന്നെസെവിപ്പാൻ മനസ്സായി വിശു
ദ്ധ ശുശ്രൂഷയിൽ പ്രവെശിപ്പാൻ ഒരുങ്ങിയിരിക്കുന്നു— നിന്റെ വിശു
ദ്ധാത്മാവിന്റെ വരങ്ങളെ അവനു(ൎക്ക) മെല്ക്കുമെൽ സമ്മാനിക്ക ഉയ
രത്തിൽ നിന്നു ശക്തി ധരിപ്പിക്ക കൎത്താവായ യെശു ക്രീസ്തന്റെ സൌ
ഖ്യ വചനങ്ങളിലും ഭക്തിക്കൊത്ത ഉപദെശത്തിലും നിലനില്പാറാക്കി അ
വൻ (ർ) ഘൊഷിക്കുന്ന സുവിശെഷത്തിന്നു യൊഗ്യമായി ജീവപൎയ്യ
ന്തം പെരുമാറുവാൻ കൃപനല്കെണമെ— പ്രീയകൎത്താവെനിന്റെ നി
ത്യ സ്നെഹത്താലെ ഞങ്ങളിൽ വ്യാപരിച്ചു കൊണ്ടു ഇവന്റെ (രുടെ)
സാക്ഷ്യത്താലെ അനെകർ ജീവന്റെ വഴിയെ കണ്ടെത്തി യെശു ക്രീ
സ്തുന്റെ കൃപയിലും അറിവിലും വളൎന്നു വിശുദ്ധൎക്ക വെളിച്ചത്തിലു
ള്ള അവകാശപങ്കിന്നായി പ്രാപ്തരായ്തീരെണ്ടതിന്നു സംഗതി വരു
ത്തി രക്ഷിക്കെണമെ— ആമെൻ.

കൎത്താവിൽ സ്നെഹിക്കപ്പെട്ട സഹൊദരനെ(ന്മാരെ) ഒരുവൻ
അദ്ധ്യക്ഷൻഎന്നുള്ള മൂപ്പന്റെ ശുശ്രൂഷയെവാഞ്ഛിക്കുന്നുഎങ്കിൽ
നല്ല വെലയെ ആഗ്രഹിക്കുന്നു എന്നു നീ(ങ്ങൾ) ദൈവവചനത്തിൽനി
ന്നു അറിയുന്നു— ഇപ്രകാരമുള്ളവൻ ദൈവമൎമ്മങ്ങളെ പകുക്കുന്ന വീട്ടു
വിചാരകനും ദൈവത്തൊടു നിരന്നുവരുവിൻ എന്നു കൎത്താവ് താൻ
പ്രബൊധിപ്പിക്കും പൊലെ ലൊകരൊടു യാചിക്കുന്ന ക്രീസ്തമന്ത്രീയു
മായിരിക്കെണ്ടതല്ലൊ— ദെവപുത്രൻ സ്വരക്തത്താലെ സമ്പാദി
ച്ച സഭയെ മെച്ചു നടത്തുവാനും നിത്യജീവനുണ്ടാകുന്ന പിതാവി
ൻ അറിവിനെ വിശുദ്ധാത്മാവിന്റെ പ്രകാശനത്താൽ ഉണ്ടാ
ക്കുവാനും അവൻ ഭരമെല്ക്കുന്നവൻ— അതുകൊണ്ടു നിണക്കു
തെളിഞ്ഞ വിളിയുടെ ഘനത്തെയും അതിനൊടു ചെൎന്നുള്ള വി


23

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/189&oldid=194425" എന്ന താളിൽനിന്ന് ശേഖരിച്ചത്