താൾ:GkVI22cb.pdf/181

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശവസംസ്ക്കാരം ൧൬൯

വിശുദ്ധീകരിക്ക നിങ്ങളുടെ ആത്മാവും ദെഹിയും ദെഹവും നമ്മുടെ ക
ൎത്താവായ യെശു ക്രീസ്തന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി കാക്ക
പ്പെടാക— ആമെൻ W.

വ., ശിശുമരണത്തിങ്കൽ

മെല്പറഞ്ഞതു ചുരുക്കി ചൊല്കെയാവു അന്നു പ്രത്യെ
കം പ്രയൊഗിപ്പാനുള്ള പ്രാൎത്ഥനയാവിതു—

സ്വൎഗ്ഗസ്ഥനായ പ്രീയപിതാവെ— ഈ ശിശുവിനെ നീ സ്നെഹിച്ചു
ഈ ലൊകത്തിന്റെ നാനാസങ്കടങ്ങളിൽ അകപ്പെടുത്താതെ വെ
ഗത്തിൽ എല്ലാ ഇടൎച്ചകളിൽനിന്നും എടുത്തു പ്രീയ പുത്രനായ യെ
ശുമൂലം അപ്പന്റെ ഭവനത്തിൽ ചെൎത്തുകൊൾകയാൽ ഞങ്ങൾ സ്തു
തിക്കുന്നു— ഇപ്രകാരം അമ്മയപ്പന്മാൎക്കു നീ കൊടുത്തതിനെ വെ
ഗം എടുത്തതിനാൽ അവരുടെ ഹൃദയത്തൊട് സമീപിച്ചു വന്നു നി
ന്റെ രക്ഷയാൽ ഉള്ള ആശ്വാസത്തെ ഏകി വൎദ്ധിപ്പിച്ചു അവ
രെ മെലെവ തന്നെ വിചാരിച്ചു തിരയുമാറാക്കുക— നീ സമ്മാനിച്ചി
രിക്കുന്ന മക്കൾ എത്ര വലുതായ കൃപാവരം എന്നു സകല പിതാക്ക
ളെയും ധ്യാനം ചെയ്യിച്ചു ഇങ്ങനത്തെ സമ്മാനങ്ങളെച്ചൊല്ലി ഇനി
കണക്കു ചൊദിക്കും എന്നു തൊന്നിച്ച് അവരെ പ്രബൊധിപ്പിക്കെ
ണമെ—— നിന്റെ പ്രീയപുത്രനായ യെശു ക്രീസ്തനിൽ ഞങ്ങളുടെ ശി
ശുക്കളെയും നീ സ്വൎഗ്ഗരാജ്യത്തിലെക്ക് വിളിച്ചതല്ലാതെ വിശുദ്ധസ്നാ
നം കൊണ്ടു നിന്റെ കൃപാനിയമത്തിൽ ചെൎത്തു നിന്റെ മക്കൾ എന്നും
സകല സ്വഗ്ഗീയവസ്തുക്കൾക്ക് അവകാശികൾ എന്നും കൈക്കൊൾ്കയും
ചെയ്യുന്നു— അതുകൊണ്ട് ഞങ്ങൾ അവരെ ഉപെക്ഷയൊടെ വിചാ
രിച്ചു പൊകാതവണ്ണം ഞങ്ങൾ്ക്കു കൃപ നല്കെണമെ— ഞങ്ങൾ തളരാ
തെ അവരെ കരുതി ദെഹിദെഹങ്ങളെയും പരിപാലിച്ചു നാൾതൊറും
പ്രാൎത്ഥനയാൽ നിന്നെ ഭരമെല്പിച്ചു ചെറുപ്പം മുതൽ നിന്റെ ഭ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/181&oldid=194433" എന്ന താളിൽനിന്ന് ശേഖരിച്ചത്