താൾ:GkVI22cb.pdf/179

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശവസംസ്ക്കാരം ൧൬൭

ജഡതെജസ്സ് എല്ലാം പുല്ലിൻ പൂവും അത്രെ— മായയായി അദ്ധ്വാനി
ച്ചു പൊന്ന ശെഷം അവൻ ബിംബവും നിഴലും ആയി മറഞ്ഞു പൊ
കുന്നു— എന്നിട്ടു ജീവന്റെ ഉറവായ നീ പ്രീയപുത്രനായ യെശുവി
ൽ തന്നെ അവതരിച്ചതിലും വിശുദ്ധാത്മാവിന്റെ പ്രകാശനത്താ
ലും പുനൎജ്ജനനത്താലും ഞങ്ങളെ സന്ദൎശിച്ചു വരുന്നതിലും നിത്യ
ജീവൻ ഉണ്ടു സത്യം— വിശ്വാസികളുടെ ഹൃദയങ്ങളിൽ നീ വസി
ച്ചു പ്രവൃത്തിക്കുന്നതിനാൽ നിണക്കു സ്തൊത്രം— ജീവവൃക്ഷമായ യെ
ശുവിൽ ശാഖയായി ചെൎന്നുകൊണ്ട് അവനൊട് ഏകീഭവിച്ചു നി
ന്റെ സ്വരൂപമായി ചമഞ്ഞു വളൎന്നു ആത്മാവിന്റെ ഫലങ്ങളെ
ഉണ്ടാക്കുവാനും നിത്യ സന്തൊഷത്തിൽ തികവൊട് എത്തുവാനും
നിന്നാൽ കഴിവുണ്ടായതിനാൽ നിണക്ക് സ്തൊത്രം—

വിശ്വസ്ത ദൈവവും പിതാവുമായുള്ളൊവെ ഞങ്ങളുടെ നാ
ളുകളെ എണ്ണുവാൻ ഞങ്ങളെ പഠിപ്പിക്കെണമെ— വിശെഷിച്ച്
ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യൎക്ക് വെച്ചുകിടക്കു
ന്നതു എന്നു വിചാരിപ്പാൻ ഞങ്ങളെ ഉത്സാഹിപ്പിക്കെണമെ—
ആകയാൽ ഞങ്ങളുടെ വാഴുന്നാൾ കൊണ്ട് ഞങ്ങൾ മരണത്തിന്ന്
ഒരുമ്പെട്ടു വന്നു തല്കാലമായെക്കു ചെവി കൊടുക്കാതെ നിദ്രാമയ
ക്കത്തെ തീരെ ഇളെച്ചു സ്വൎഗ്ഗത്തിൽ നിന്നു മണവാളനെ കാത്തു നി
ല്ക്കുന്ന ബുദ്ധിയുള്ള കന്യമാരൊടു ഒന്നിച്ചു പുതുക്കിയ ഹൃദയപാത്രങ്ങ
ളിൽ വിശുദ്ധാത്മാവിൻ എണ്ണ നിറെക്കുമാറാകെണമെ— ഞ
ങ്ങളുടെ അകത്തു പരമവെളിച്ചവും ആത്മജീവനും സ്വൎഗ്ഗരാജ്യ
ത്തിലെ നന്മകളും എല്ലാം പൂരിച്ചിട്ടു സഫലമായ വിശ്വാസവും നി
ൎവ്വ്യാജസ്നെഹവും ആകുന്ന ശുഭപ്രകാശം നിത്യം വിളങ്ങി പാപമര
ണനരകങ്ങളാലുള്ള ഇരുളും ഭയവും എല്ലാം അകറ്റി കളയുമാ
റാക— ആ പ്രകാശം ഇടവിടാതെ ഞങ്ങളിൽ തെളങ്ങി ജീവനിലും ചാ
വിലും ഉത്തമ നിധിയാകുന്ന യെശു ക്രിസ്തു എന്ന പ്രീയ മണവാ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/179&oldid=194435" എന്ന താളിൽനിന്ന് ശേഖരിച്ചത്