താൾ:GkVI22cb.pdf/175

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശവസംസ്ക്കാരം ൧൬൩

ചാകായ്മയെയും ധരിക്കും‌— ബലഹീനതയിൽ വിതെക്കപ്പെടുന്നു ശ
ക്തിയിൽ ഉണരുന്നു അപമാനത്തിൽ വിതെക്കപ്പെടുന്നു തെജസ്സിൽ
ഉണരുന്നു— നാം മണ്മയന്റെ പ്രതിമ പൂണ്ടു നടന്ന പൊലെ സ്വൎഗ്ഗീ
യന്റെ പ്രതിമയും പൂണ്ടുനടക്കും(൧കൊ൧൫)— എന്നതോ നമ്മുടെ
കൎത്താവായ യെശു ക്രീസ്തന്റെ പ്രതിമ തന്നെ— ആയവൻ സകലവും
കൂടെ തനിക്ക് കിഴ്പെടുത്തുവാൻ കഴിയുന്ന സാദ്ധ്യശക്തിയെ കൊണ്ടു
നമ്മുടെ താഴ്ചയുടെ ശരീരത്തെ തന്റെ തെജസ്സിൻ ശരീരത്തൊ
ടു അനുരൂപമാക്കുവാൻ മറ്റുവെഷമാക്കി തീൎക്കും. (ഫിലി ൩.)

(മെല്പറഞ്ഞ പാഠങ്ങൾക്കു പിന്നിലൊ ഈ പ്രബൊധ
നത്തിന്റെ ശെഷമൊ ചൊല്ലെണ്ടതു)

എന്നതുകൊണ്ട് നാം ഈ കല്ലറെക്കൽ നില്ക്കുമ്പൊൾ പ്രത്യാശ ഇല്ലാത്ത
വരെ പൊലെ ദുഃഖിക്കാതെ തലകളെ ഉയൎത്തി കൊള്ളുന്നു— നമ്മുടെ വീ
ണ്ടെടുപ്പുകാരൻ ജീവിച്ചിരിക്കുന്നുവല്ലൊ— കൎത്താവിൽ നിദ്രകൊണ്ട
വർ ക്ലെശം ഒന്നും നെരിടാതെ ദൈവക്കയ്യിൽ സ്വസ്ഥത പ്രാപിച്ചു
എന്നും അറിയാമല്ലൊ— കൎത്താവിൽ ചാകുന്ന മൃതന്മാർ ഇന്നു മുതൽ ധ
ന്യർ— അതെ അവർ തങ്ങളുടെ പ്രയത്നങ്ങളിൽനിന്നു ഒഴിഞ്ഞു തണു
ക്കെണ്ടത് അവരുടെ ക്രിയകൾ അവൎക്കു പിഞ്ചെല്ലുകയും ചെയ്യുന്നു
എന്ന് ആത്മാവ് പറയുന്നു—(വെളി. ൧൪.)

എന്നാൽ ഈ പ്രത്യാശ ഉള്ളവൻ എല്ലാം ആയവൻ നിൎമ്മലനാ
കുമ്പൊലെ തന്നെയും നിൎമ്മലീകരിച്ചു നീതിമാന്മാരുടെ എഴുനീല്പിനൊ
ട് എത്തുവാൻ ശ്രമിക്കുന്നു— കാരണം അവനവൻ ശരീരം കൊണ്ട് നല്ല
താകിലും തീയതാകിലും ചെയ്തതിന്ന് അടുത്തതെ പ്രാപിക്കെണ്ടതിന്നു
നാം എല്ലാവരും ക്രീസ്തന്റെ ന്യായാസനത്തിൻ മുമ്പാകെ പ്രത്യക്ഷമാ
കെണ്ടതു(൨ കൊ.൫)— അതുകൊണ്ടു പ്രിയമുള്ളവരെ ലൊകത്തിൽ
മൊഹത്താലുള്ള കെടിന്നു നാം തെറ്റി ആവശ്യമായുള്ളതു ഒന്ന് ഇനി
അപഹരിക്കപ്പെടാതെ കൂടെ പൊരുന്നതിനെ തന്നെ അന്വെഷി

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/175&oldid=194439" എന്ന താളിൽനിന്ന് ശേഖരിച്ചത്