താൾ:GkVI22cb.pdf/174

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൨ ശവസംസ്ക്കാരം

ഞങ്ങളുടെ വാഴുന്നാൾ പുക പൊലെ മണ്ടി പൊകുന്നു എന്നും ചിന്തിച്ചു
കൊണ്ടു ദൈവത്തിന്റെ ശക്തിയുള്ള കൈക്കീഴു നമ്മെനാം തന്നെ
താഴ്ത്തി വെപ്പൂതാക—— സ്ത്രീ പെറ്റുള്ള മനുഷ്യൻ അല്പായുസ്സുള്ളവനും
ആലശീലയാൽ തൃപ്തനുമാകുന്നു— പൂപൊലെ മുളെച്ചു വാടുന്നു നിഴൽ
കണക്കെ നില്ക്കാതെ മണ്ടി പൊകുന്നു (യൊബ്—൧൪)— യഹൊവെ ഇ
താ ചാൺ നീളമായി ഞങ്ങൾക്കു നാളുകൾ തന്നതെ ഉള്ളു— ഞങ്ങളു
ടെ ആയുസ്സു നിന്റെ മുമ്പാകെ ഏതും ഇല്ല— വെറുമ്മായയായി എ
ല്ലാ മനുഷ്യനും സ്ഥാപിക്കപ്പെട്ടതെ ഉള്ളു— അവനവൻ ബിംബമായ
ത്രെ നടക്കുന്നു മായയായി അലമ്പലാക്കുന്നതെ ഉള്ളു(സങ്കീ.൩൯)

എങ്കിലും നമ്മെ സ്നെഹിച്ചു നിത്യാശ്വാസവും കരുണയാലെ നല്ല
പ്രത്യാശയും തന്ന കൎത്താവായ യെശു ക്രീസ്തവിനും പിതാവായ ദൈവ
ത്തിന്നും സ്തൊത്രം ഉണ്ടാകെയാവു— അവൻ തന്റെ കനിവിന്റെ ആ
ധിക്യപ്രകാരം യെശു ക്രീസ്തൻ മരിച്ചവരിൽ നിന്ന് എഴുനീറ്റതിനാ
ൽ നമ്മെ വീണ്ടും ജനിപ്പിച്ചതു ജീവനുള്ള പ്രത്യാശെക്കു തന്നെ(൧ പെത ൧)
ആദാമിൽ ആകട്ടെ എല്ലാവരും ചാകുന്ന പ്രകാരം ത
ന്നെ ക്രീസ്തനിൽ എല്ലാവരും ഉയിൎപ്പിക്കപ്പെടും(൧ കൊ ൧ ൫)— സ്വമ
രണത്താലും പുനരുത്ഥാനത്താലും അവൻ നമ്മുടെ പാപങ്ങളെ പരി
ഹരിച്ചു മരണത്തെ നീക്കി സുവിശെഷം കൊണ്ടു ജീവനെയും കെ
ടായ്മയെയും വിളങ്ങിച്ചു(൨ തീമ ൧)— അവൻ മരിച്ചവരിൽനി
ന്നു ആദ്യജാതനായി ചൊല്ലുന്നിതു— ഞാനെ പുനരുത്ഥാനവും ജീവ
നും ആകുന്നു എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും— ജീ
വിച്ചിരുന്നു എങ്കൽ വിശ്വസിക്കുന്നവൻ എല്ലാം എന്നെക്കും മരിക്ക
യും ഇല്ല—(യൊ ൧ ൧)— അതുകൊണ്ടു ജീവിച്ചാലും മരിച്ചാലും നാം
അവങ്കൽ തെറി ആശ്വസിക്കുന്നു— അവനാൽ മരണം ജയത്തി
ൽ വിഴുങ്ങപ്പെട്ടു— അവനെ വിശ്വസിക്കയാൽ ദൈവജനത്തിന്ന് ഈ വാ
ഗ്ദത്തം ഉണ്ടു— ഈ ക്ഷയമുള്ളതു അക്ഷയത്തെയും ഈ ചാകുന്നതു

21.

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/174&oldid=194441" എന്ന താളിൽനിന്ന് ശേഖരിച്ചത്