താൾ:GkVI22cb.pdf/173

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൧

V.ശവസംസ്കാരം.

(ശവക്കുഴിയരികെനില്ക്കുമ്പൊൾ)

രാജാധിരാജാവും കൎത്താധി കൎത്താവും ചാകായ്മതാനെ ഉള്ളവനും
ആയ നമ്മുടെ ദൈവത്തിന്നു ബഹുമാനവും തെജസ്സും എന്നെന്നെക്കും
ഉണ്ടാവൂതാക— ആമെൻ

അല്ലെങ്കിൽ

മരിച്ചവനായി ഇനി യുഗങ്ങളൊളം ജീവിച്ചിരിക്കുന്നവനാ
യ യെശു ക്രീസ്തൻ എന്നും വാഴ്ത്തപ്പെട്ടവനാക. ആമെൻ.

(പിന്നെ സങ്കീൎത്തനം ൯൦ ആമതും, ൧ കൊരി. ൧൫,
൨൦-൫൮. ഉള്ള ലെഖനവും വായിക്കുക— അല്ലെ
ങ്കിൽ)

കൎത്താവിൽ പ്രിയമുള്ളവരെ— സൎവ്വശക്തിയും ഏകജ്ഞാന
വും ഉള്ളവനായ ദൈവത്തിന്നു ഈ നമ്മുടെ സഹൊദരനെ (—) ഈ
ലൊകത്തിൽ നിന്നു വിളിപ്പാൻ തൊന്നു കകൊണ്ടു നാം അവന്റെ
ശരീരം ഭൂമിയിൽ അൎപ്പീച്ചുകൊണ്ടു മണ്ണായതിനെ മണ്ണിൽ ഏല്പി
ച്ചുവിടുന്നു— യഹൊവയാകട്ടെ സകല മനുഷ്യപുത്രനൊടും അരുളി
ച്ചെയ്യുന്നിതു നീ പൊടിയാകുന്നു പൊടിയിൽ പിന്നെയും ചെരുക
യും ചെയ്യും (൧ മൊ.൩) കാരണം ഏക മനുഷ്യനാൽ പാപവും പാ
പത്താൽ മരണവും ലൊകത്തിൽ പുക്കു ഇങ്ങിനെ എല്ലാവരും പാപം
ചെയ്കയാൽ മരണം സകല മനുഷ്യരൊളവും പരന്നിരിക്കുന്നു (മൊ.
൫)— അതുകൊണ്ടു സകല ജഡവും ക്ഷയിച്ചു പൊകുന്നു മുഖപക്ഷം
ഇതിൽ ഒട്ടും ഇല്ലല്ലൊ— ആയതു ധ്യാനിച്ചു വിനയത്തൊടെ നിന്നു
കൊണ്ടു നമ്മുടെ പാപക്കടങ്ങളെ ഏറ്റു പറഞ്ഞു ഞങ്ങൾ പൊടി എന്നും

21.

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/173&oldid=194442" എന്ന താളിൽനിന്ന് ശേഖരിച്ചത്