താൾ:GkVI22cb.pdf/172

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൦ വിവാഹം

അവരിൽ എല്ലാം കൊണ്ടും പൂരിക്കെണമെ— അവരുടെ ദെഹികൾ യെ
ശു ക്രിസ്തുവിൽ ഒന്നിച്ചു ചെൎന്നു സ്നെഹം ആകുന്നതി കവിൻ മാലയെഅ
ണിഞ്ഞു കൊണ്ട് ഒരുമനപ്പെടുമാറാക്കുകെ— ക്രീസ്തന്റെ വചനം ഐ
ശ്വൎയ്യമായി അവരിൽ വസിക്കയും അവർ പ്രാൎത്ഥനയിൽ ഉറ്റിരുന്നു
സ്തൊത്രത്തൊടെ അതിങ്കൽ ജാഗരിച്ചു കൊൾകയും സകലത്തിലും നി
ന്റെ നല്ല ആത്മാവിന്നു വശമായി ചമകയും ആവു— ദ്വന്ദ്വവും ഐ
ക്യക്കുറവുംവരുത്തുന്ന ദുരാത്മാവിനെ തടുക്കുക അന്യൊന്യം പൊറുത്തു
ക്ഷമിക്കുന്നു ജ്ഞാനവും ശാന്തതയുംഉയരത്തിൽനിന്നു നല്കുക— അവ
രുടെ കൈകളുടെ പ്രവൃത്തിയെ സാധിപ്പിക്ക വിളിക്കു തക്ക വിശ്വ
സ്തതയും ഉത്സാഹവും വൎദ്ധിപ്പിക്ക അഹൊവൃത്തിയെ അനുഗ്രഹിക്ക.
അവൎക്കു കഷ്ടതയും ദുഃഖവും പിണെക്കുന്തൊറും അനുതാപവും വി
ശ്വാസവും ക്ഷാന്തിയും നല്കി സങ്കടങ്ങളെയും നിത്യാനുഗ്രഹമാ
ക്കി തീൎക്കെണമെ— അവരുടെ നെഞ്ഞും വീടും നിന്റെ ആലയമാ
ക്കി അവർ തമ്മിൽ സ്വൎഗ്ഗഗതിയെ പ്രാപിക്കെണ്ടതിന്നു ജാ
ഗ്രത ഉണ്ടാക്കെണമെ—ആയുസ്സിന്റെ അവസാനത്തൊളം അവർ
വിശ്വാസത്തെ കാത്തു നില്ക്കയും ആവു— പിന്നെ ഈ പരദെശയാ
ത്രയെ തികെച്ചു നിത്യസന്തൊഷത്തിന്നായി പിതാവിൻ ഭവനത്തി
ൽ പ്രവെശിപ്പിച്ചു യെശു ക്രീസ്തൻനിമിത്തം എന്നും കൈക്കൊണ്ടരുളെ
ണമെ— ആമെൻ—

സ്വൎഗ്ഗസ്ഥനായ ഇത്യാധി

യഹൊവ നിങ്ങളെ അനുഗ്രഹിച്ചു കാക്കുക— യഹൊവ
തിരുമുഖത്തെ നിങ്ങളിലെക്ക് പ്രകാശിപ്പിച്ചു കരുണ ചെയ്ക— യഹൊ
വ തിരുമുഖത്തെ നിങ്ങളുടെ മെൽ ആക്കി നിങ്ങൾക്കു സമാധാനം
ഇടുമാറാക— ആമെൻ. (൪ മോ. ൬) W

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/172&oldid=194444" എന്ന താളിൽനിന്ന് ശേഖരിച്ചത്