താൾ:GkVI22cb.pdf/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിവാഹം ൧൫൫

സുഷുപ്തി വരുത്തീട്ട് അവൻ ഉറങ്ങി— അപ്പൊൾ അവന്റെ വാരിയെല്ലു
കളിൽ നിന്ന് ഒന്നിനെ അവൻ എടുത്തു അതിൻസ്ഥലത്തു മാംസം അടെച്ചു വെച്ചു— യഹൊവയായ ദൈവം മനുഷ്യനിൽ നിന്ന് എടു
ത്ത വാരിയെല്ല് കൊണ്ടു സ്ത്രീയെ തീൎത്തു അവളെ മനുഷ്യന് വരുത്തി—
അപ്പൊൾ മനുഷ്യൻ പറഞ്ഞു ഈ സമയമാകട്ടെ ഇത് എന്റെ അസ്ഥി
യിൽ നിന്ന് അസ്ഥിയും എന്റെ മാംസത്തിൽ നിന്നു മാംസവും ത
ന്നെ— ഇവൾ നരനിൽ നിന്ന് എടുക്കപ്പെടുകകൊണ്ട് നാരി എന്ന് വി
ളിക്കപ്പെടും— അതു നിമിത്തം പുരുഷൻ തന്റെ പിതാവെയും മാ
താവെയും വിട്ടു സ്വഭാൎയ്യയൊടു പററിയിരിക്കും അവരും ഒരു ജഡ
മായ്തീരും—

രണ്ടാമതു സ്ത്രീപുരുഷന്മാൎക്കുള്ളകെട്ടും ചെൎച്ചയും സുവിശെഷ
ത്തിൽ വൎണ്ണിച്ചപ്രകാരം നാം കെൾക്കുക—

(മത്ത. ൧൯, ൩-൬. ) പരീശന്മാർ അവനെ അടുത്തു ചെന്നു— ഒ
രു മനുഷ്യൻ ഏതു കാരണം ചൊല്ലിയും തന്റെ ഭാൎയ്യയെ ഉപെക്ഷി
ക്കുന്നതു വിഹിതമൊ എന്നു പറഞ്ഞു അവനെ പരീക്ഷിച്ചു— അവൻ
ഉത്തരം പറഞ്ഞിതു ആദിയിൽ പടെച്ചവൻ അവരെ ആണും പെണ്ണു
മാക്കി തീൎത്തു എന്നുള്ളതും അതു നിമിത്തം മനുഷ്യൻ പിതാവെയും
മാതാവെയും വിട്ടു സ്വഭാൎയ്യയൊടു പററിയിരിക്കും, ഇരുവരും ഒരു ജ
ഡമായ്തീരും എന്ന് അവൻ പറഞ്ഞ പ്രകാരവും നിങ്ങൾ വായിച്ചിട്ടി
ല്ലയൊ— എന്നതുകൊണ്ട് അവർ ഇനി രണ്ടല്ല ഒരു ജഡമത്രെ ആ
കുന്നു— ആകയാൽ ദൈവം യൊജിപ്പിച്ചതിനെ മനുഷ്യൻ വെർ
തിരിക്കരുതു—

മൂന്നാമതു വിവാഹക്കെട്ടിനാൽ ചെൎന്നവർ ദൈവകല്പന
പ്ര കാരം തങ്ങളിൽ ആചരിക്കെണ്ടുന്ന പ്രകാരം കെൾപിൻ—

(എഫെ, ൫, ൨൫-൨൯.) പുരുഷരായുള്ളൊരെ ക്രീസ്തനും സഭയെ
സ്നെഹിച്ചപ്രകാരം ഭാൎയ്യമാരെ സ്നെഹിപ്പിൻ— അവനല്ലൊ അവളെ ചൊൽ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/167&oldid=194450" എന്ന താളിൽനിന്ന് ശേഖരിച്ചത്