താൾ:GkVI22cb.pdf/162

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിരുവത്താഴം ൧൫൦

ഞങ്ങളുടെ കൎത്താവായ യെശു ക്രീസ്തന്റെ പിതാവും സൎവ്വശക്തി
യുള്ള ദൈവവുമായി സകലത്തിന്നു സ്രഷ്ടാവും എല്ലാ മനുഷ്യൎക്കും
ന്യായാധിപതിയുമായുള്ളൊവെ— ഞങ്ങൾ നിനവിലും വാക്കിലും
ക്രീയയിലും നിന്റെ മഹത്വത്തിന്നു വിരൊധമായി പല പ്രകാ
രം പിഴെച്ചു ദ്രൊഹം ചെയ്തു നിന്റെ ന്യായമായ കൊപത്തിന്നും
മുഷിച്ചലിന്നും സംഗതി വരുത്തി പൊന്നതു ഞങ്ങൾ ദുഃഖിച്ചും
കൊണ്ട് ഏറ്റുപറയുന്നു— ഈ അക്രമങ്ങൾ നിമിത്തം ഞങ്ങൾ വി
ഷാദിക്കുന്നു— ആയതിനാൽ അനുതാപവും ഓൎമ്മയാൽ വെദനയും
ഉണ്ടു അതിൻ ഭാരം ചുമന്നു കൂടാത്തതു— കനിവുള്ള പിതാവെ യെ
ശുവിനെ വിചാരിച്ചു കനിഞ്ഞു കൊണ്ടാലും— കനിഞ്ഞു കൊണ്ടു സ
കല പാപങ്ങളെയും ക്ഷമിച്ചു ഞങ്ങളെ നിന്റെ പ്രസാദത്തിന്നാ
യും തിരുനാമത്തിൻ സ്തുതിമാനത്തിന്നായും പുതിയ ജീവനിൽ നട
ന്നു ഇടവിടാതെ നിന്നെ സെവിപ്പാറാക്കെണമെ— ദെഹി ദെഹ
ങ്ങളെ ശുദ്ധീകരിക്ക— നിന്റെ പുത്രനൊടുള്ള കൂട്ടായ്മ ഈ അത്താ
ഴത്താൽ ഞങ്ങളിൽ പുതുക്കി വിശ്വാസവും പൈദാഹവും വൎദ്ധി
പ്പിച്ചു നിൎവ്വ്യാജഭക്തിയും സല്ക്രീയകൾ്ക്കുള്ള ഉത്സാഹവും മുഴുപ്പിച്ചു
യെശു ക്രീസ്തനാകുന്ന കൎത്താവിൻ മൂലം നിന്റെ സെവെക്ക് ഒരു
മിപ്പിക്കെണമെ— ആമെൻ— W.

പ്രീയമുള്ളവരെ തിരുവത്താഴത്തെ സ്ഥാപിച്ച വച
നങ്ങളെ വിശ്വാസത്തൊടെ കെൾപിൻ(൧ കൊ., ൧൧,൨൩—൨൬)

ഞാനാകട്ടെ കൎത്താവിൽ നിന്നു പരിഗ്രഹിച്ചു നിങ്ങൾ്ക്കും ഏല്പി
ച്ചത് എന്തെന്നാൽ കൎത്താവായ യെശു തന്നെ കാണിച്ചു കൊടുക്കു
ന്നാൾ രാത്രിയിൽ അപ്പത്തെ എടുത്തു സ്തൊത്രം ചൊല്ലി നുറുക്കി പ
റഞ്ഞു (വാങ്ങി ഭക്ഷിപ്പിൻ) ഇതു നിങ്ങൾക്ക് വെണ്ടി നുറുക്കപ്പെടുന്ന
എന്റെ ശരീരമാകുന്നു എന്റെ ഓൎമെക്കായിട്ടു ഇതിനെ ചെയ്വിൻ—
അപ്രകാരം തന്നെ അത്താഴത്തിൽ പിന്നെ പാനപാത്രത്തെയും

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/162&oldid=194455" എന്ന താളിൽനിന്ന് ശേഖരിച്ചത്