താൾ:GkVI22cb.pdf/160

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൮ തിരുവത്താഴം

അതുകൊണ്ടു നമ്മുടെ കൎത്താവായ യെശു ക്രിസ്തു നമ്മെ ക
നിഞ്ഞു, നമ്മുടെ പാപങ്ങൾക്കു പരിശാന്തിയാവാൻ മനുഷ്യനായി ദൈവ
ത്തിന്റെ ഹിതവും ധൎമ്മവും എല്ലാം നമുക്കു വെണ്ടി പൂരിച്ചു നമ്മു
ടെ പാപങ്ങളാൽ പിണയുന്ന മരണം മുതലായ അനുഭവങ്ങളെ ഒക്ക
യും താൻ എടുത്തു ചുമന്നു നമ്മെ വീണ്ടെടുത്തിരിക്കുന്നു— ആയതിനെ
നാം ഉറെച്ചു പ്രമാണിപ്പാനും അവന്റെ ഹിതത്തിൽ സന്തൊഷിച്ചു
ജീവിപ്പാനും വെണ്ടി അവൻ തിരുവത്താഴത്തിൽ അപ്പത്തെ എ
ടുത്തു സ്തൊത്രം ചൊല്ലി നുറുക്കി പറഞ്ഞിതു— വാങ്ങി ഭക്ഷിപ്പിൻ ഇതു
നിങ്ങൾക്ക് വെണ്ടി നുറുക്കപ്പെടുന്ന എന്റെ ശരീരം ആകുന്നു—

അതിന്റെ അൎത്ഥമൊ ഞാൻ മനുഷ്യനായി അവത
രിച്ചതും ഞാൻ ചെയ്വതും കഷ്ടപ്പെടുന്നതും എല്ലാം നിങ്ങൾക്ക് വെ
ണ്ടി നടക്കയാൽ അശെഷം നിങ്ങൾക്കുള്ളതാകുന്നു— എന്നതിനു
കുറിയായും മുദ്രയായും ഞാൻ എന്റെ ശരീരത്തെ നിങ്ങൾ്ക്കു ഭ
ക്ഷ്യമായി തരുന്നു നിങ്ങൾ എന്നും എന്നിലും ഞാൻ നിങ്ങളിലും
വസിപ്പാനായി തന്നെ— അപ്രകാരം തന്നെ അവൻ പാനപാത്ര
ത്തെയും എടുത്തു പറഞ്ഞിതു— നിങ്ങൾ എല്ലാവരും ഇതിൽ നിന്നു
കുടിപ്പിൻ ഈ പാത്രം എന്റെ രക്തത്തിൽ പുതിയ നിയമമാകു
ന്നു— ഇതു പാപമൊചനത്തിന്നായി നിങ്ങൾക്കും അനെകൎക്കും വെ
ണ്ടി ഒഴിച്ച എന്റെ രക്തം— അതിന്റെ അൎത്ഥമൊ നിങ്ങളെ ഞാ
ൻ കൈക്കൊണ്ടു നിങ്ങളുടെ സകല പാപങ്ങളെയും എന്റെ മെ
ൽ ആക്കി ചുമക്കുന്നതുകൊണ്ടു ഞാൻ പാപത്തിന്നു വെണ്ടി എ
ന്നെ തന്നെ അൎപ്പിച്ചു പ്രായശ്ചിത്തമാക്കുകയും എന്റെ രക്തം ഒഴിച്ചു
കൊണ്ടു പാപമൊചനവും കരുണയും നിങ്ങൾ്ക്കായി സമ്പാദിക്കയും പാ
പം ക്ഷമിച്ചിട്ടു അതിൻ പെർ പോലും എന്നെക്കും ഒൎക്കാതെ ഉള്ള പു
തിയ നിയമത്തെ സ്ഥാപിക്കയും ചെയ്യും— എന്നതിന്നു നിശ്ചയ
മെറും കുറിയും സാക്ഷ്യവും ആയിട്ടു എന്റെ രക്തം നിങ്ങൾ്ക്കു കുടിപ്പാ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/160&oldid=194458" എന്ന താളിൽനിന്ന് ശേഖരിച്ചത്