താൾ:GkVI22cb.pdf/159

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിരുവത്താഴം ൧൪൭

ങ്ങളെ ക്ഷണിക്കുന്നതിന്നു ഞങ്ങൾ സ്തുതി ചൊല്ലുന്നു— ഞങ്ങൾക്ക് വെ
ണ്ടി മരണത്തിൽ ഏല്പിച്ച ക്രീസ്തശരീരവും, ഞങ്ങളുടെ പാപങ്ങൾക്കാ
യി ഒഴിച്ച തിരുരക്തവും ഞങ്ങൾ നല്ലവണ്ണം അനുഭവിച്ചു ജീവാഹാ
രവും ജീവനീരുമാകുന്ന യെശുക്രീസ്തനെ സത്യവിശ്വാസത്തിൽ നി
ത്യ ജീവനായി കൈക്കൊൾ്വാനും— ഞങ്ങളുടെ തലയായ ക്രീസ്തനൊ
ട് ഏകീഭവിച്ചു നിന്നൊടു കൃതജ്ഞതയും അനുസരണവും ഏറിവ
ന്നും കൂട്ടുകാരനെ ഉറ്റു സ്നെഹിച്ചും കൊണ്ടു സകല ദൈവഭക്തിയിലും
നിത്യ ജീവനായി വളരുവാനും നിന്റെ വിശുദ്ധാത്മാവിനെ തന്നു
ബലപ്പെടുത്തി പൊറ്റെണമെ— ആമെൻ— Sfh

അല്ലെങ്കിൽ

കൎത്താവിൽ പ്രീയമുള്ളവരെ— നമ്മുടെ കൎത്താവായ യെശുക്രീസ്തന്റെ
നാമത്തിൽ അവന്റെ ബലിമരണത്തിൻ ഒൎമ്മ കൊണ്ടാടുവാനും തിരു
വത്താഴത്തിൽ അവന്റെ മാംസരക്തങ്ങൾ്ക്ക് ഓഹരിയുള്ളവരാവാ
നും മനസ്സുള്ളവരെ— അപ്രകാരം ഭാവിക്കുന്നവരൊട് ഒക്കയും മനുഷ്യ
ൻ തന്നെത്താൻ ശൊധന ചെയ്തിട്ടു വെണം ഈ അപ്പത്തിൽ ഭക്ഷിച്ചും
പാനപാത്രത്തിൽ കുടിച്ചും കൊൾ്വാൻ എന്നു അപ്പൊസ്തലൻ പ്രബൊ
ധിപ്പിച്ചതു നന്നായി വിചാരിപ്പിൻ— എന്തെന്നാൽ ഈ ചൊല്ക്കുറി പ്രത്യെ
കമുള്ള ആശ്വാസത്തിന്നായി നല്കി കിടക്കുന്നു തങ്ങളുടെ പാപങ്ങളെ ഉ
ണൎന്നു ബൊധിച്ചും ഏറ്റു പറഞ്ഞും ദൈവകൊപവും മരണവും ഭ
യപ്പെട്ടും നീതിയെ ദാഹിച്ചു വിശന്നും വലഞ്ഞും ഉള്ള അരിഷ്ടമന
സ്സാക്ഷികൾക്കത്രെ— നാം നമ്മെ തന്നെ ശൊധന ചെയ്തു മനൊബൊ
ധത്തെ ആരാഞ്ഞു പുക്കു എങ്കിലൊ പാപത്തിന്റെ അറെപ്പും ഘൊര
തയും അതിനാൽ പിണയുന്ന നിത്യമരണവും നമ്മിലും കാണുമല്ലൊ—
പാപത്തിൻ കൂലി മരണമത്രെ അതിൽ നിന്നു വല്ലപ്രകാരത്തിലും ന
മുക്കു ത്രാണനം വരുത്തിക്കൂടാ—

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/159&oldid=194459" എന്ന താളിൽനിന്ന് ശേഖരിച്ചത്