താൾ:GkVI22cb.pdf/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൬ തിരുവത്താഴം

ന്നു നൊക്കെണ്ടുന്നിതു— ക്രിസ്തുവിന്റെ രക്ഷാകരമായ മരണത്താൽ എ
നിക്കു അനുഭവമായത് എന്തു— അതിനാൽ എന്റെ പാപങ്ങൾ്ക്കും ഒ
ക്കയും മൊചനം വന്ന പ്രകാരം ഞാൻ പ്രമാണിച്ചിരിക്കുന്നുവൊ— എ
ല്ലാവരും എന്നെ സ്നെഹിക്കെണം എന്ന് ആഗ്രഹിക്കും പൊലെ
കൎത്താവിനെ വിചാരിച്ചു ഞാൻ എല്ലാ മനുഷ്യരെയും സ്നെഹിക്കു
ന്നുവൊ— ദൈവാത്മാവും ദൈവകൃപയും തുണയായിട്ടു പാപത്തി
ന്ന് ഒക്കെക്കും മരിപ്പാൻ ഒരുമ്പെട്ടിരിക്കുന്നുവൊ— നമ്മുടെ കത്താവാ
യ യെശു ഉപദെശത്തിലും നടപ്പിലും മരണത്തിലും കാട്ടിയ മാതി
രിയെ നൊക്കി ജീവന്റെ പുതുക്കത്തിൽ നടപ്പാൻ മനൊനിൎണ്ണ
യം ഉണ്ടൊ— എന്നിങ്ങിനെ ഉള്ളതു തങ്ങളുടെ ഉള്ളിൽ കാണാ
തെയും പ്രബൊധനം കെട്ടിട്ടും ഇനി അന്വെഷിപ്പാൻ തങ്ങളെ
ഏല്പിക്കാതെയും ഭയവും ശിക്ഷയും എന്നിയെ പാപത്തിൽ ജീ
വിപ്പാൻ മനസ്സുള്ളവർ എപ്പെരും കൎത്താവിൻ മെശയിൽ ചെര
രുതു— ആയതു കൎത്താവിൻ ശരീരമാകുന്ന ദെവസഭെക്കു മാത്രം
ഒരുക്കിയിരിക്കുന്നു സ്പഷ്ടം

നാം പ്രാൎത്ഥിക്ക

സ്വൎഗ്ഗസ്ഥനായ പിതാവെ ഞങ്ങൾ പലവിധത്തിലും പിഴച്ചു ദുൎവ്വിചാ
രങ്ങളാലും ദുൎവ്വാക്കു ദുഷ്ക്രിയകളാലും സ്നെഹമില്ലാത്ത നടപ്പിനാലും തി
രുകല്പനകളെ ഇടവിടാതെ ലംഘിച്ചു എന്നു തിരു മുമ്പിൽ ഏറ്റു പറ
യുന്നു— ഞങ്ങൾക്കു കാണ്മാൻ കഴിയുന്നതിൽ അധികം ഹൃദയങ്ങ
ളെ ആരായുന്ന നീ തന്നെ ഞങ്ങളുടെ കെട് ഒക്കയും കാണുന്നു— നി
ന്റെ പ്രീയ പുത്രനായ യെശു നിമിത്തം ഞങ്ങളെ ക്ഷമിച്ചു കടാക്ഷി
ക്കെണമെ— സൎവ്വലൊകത്തിൻ പാപങ്ങൾക്കായിട്ടും അവൻ പ്രായശ്ചി
ത്തമായി ഞങ്ങളുടെ ദ്രൊഹങ്ങളെ തിരുരക്തത്താൽ മാച്ചു കളകയാ
ൽ നിനക്കു സ്തൊത്രം— ഇന്നു കൃപാകരമായ ഭൊജനത്തിന്നായി ഞ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/158&oldid=194461" എന്ന താളിൽനിന്ന് ശേഖരിച്ചത്