താൾ:GkVI22cb.pdf/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൪ തിരുവത്താഴം

ക്രീസ്ത യെശുവിൽ പ്രിയ സഹോദരരായുള്ളൊരേ നമ്മുടെ ര
ക്ഷിതാവ് തന്റെ ശരീരം മെയ്യായി ഭക്ഷ്യവും തിരുരക്തം മെയ്യാ
യി പാനീയവും ആക്കി തിരുവത്താഴത്തിൽ നമുക്കു തന്നു വിശ്വാസത്തെ
ബലപ്പെടുത്തുവാൻ ഭാവിക്കുന്നതിനാൽ— നാം കൎത്താവിൻ ശരീരത്തി
ന്നും രക്തത്തിനും കുറ്റമുള്ളവർ ആകാതവണ്ണം കൎത്താവിൻ അത്താ
ഴത്തിലെ മൎമ്മം നാം ഗ്രഹിച്ചുവൊ എന്നു നമ്മെ തന്നെ ശൊധന ചെയ്കെ
വെണ്ടു— ഈ മൎമ്മമായതൊ ദെവപുത്രനായ യെശുക്രീസ്തൻ നമുക്കു
വെണ്ടി ജഡത്തിൽ വന്നു തിരുമരണത്താൽ നമ്മുടെ പാപങ്ങളെ എല്ലാം
പരിഹരിച്ചു സ്വൎഗ്ഗസ്ഥനായ പിതാവെ നമ്മൊട് ഇണക്കി ഇപ്രകാരം
താന്തന്നെ നമ്മുടെ ആഹാരവും നിത്യജീവങ്കലെക്കുള്ള പാനീയവും ആ
യ്ചമഞ്ഞു— എന്നുള്ളതു തന്നെ നാം ഈ അത്താഴത്തിൽ ഒൎക്കയും ക
ൎത്താവിൻ വീഞ്ഞും അപ്പവും വാഴ്ത്തി കൈക്കൊണ്ടു പ്രസ്താവിക്കയും
ചെയ്യുന്നു—

ഈ ഭൊജനത്തിൽ ചെരുന്നവൻ ഏവനും വിശേഷാൽ
തന്റെ പാപങ്ങൾക്ക് മൊചനം വന്നതു കൎത്താവായ ക്രീസ്തയെശു സ്വ
ശരീരം ഏല്പിച്ചു രക്തം ചിന്നിയതിനാൽ അത്രെ സാധിച്ചതു് എന്നും
ഏതു വിശ്വാസിക്കും അവൻ നിത്യജീവനെ സമ്പാദിച്ചു എന്നും കെ
വലം അറിവൂതാക— ആയതിനെ നാം വിശ്വസിച്ചു എത്രയും ദിവ്യം എ
ന്നു ധ്യാനിച്ചു കൈക്കൊള്ളെണ്ടതല്ലാതെ— ദൈവം തന്റെ ഏക
ജാതനെ നമുക്കു സ്വന്തമാക്കി തന്നു നിത്യ വീണ്ടെടുപ്പിനെ സാധിപ്പിച്ചു
പാപം പിശാചു മരണം നരകം ഇവറ്റിൽനിന്നുനമ്മെ വിടുവിച്ച
ദൈവസ്നെഹത്തിൻ ആധിക്യവും അഗാധവും കണ്ടു എന്നും കൃതജ്ഞരായി
ചമയെണ്ടു— അതുകൊണ്ടു മരിച്ചിട്ടുള്ളതു ആടുകൾക്ക് വെണ്ടി നല്ല
ഇടയൻ— പാപികൾക്ക് വെണ്ടി നിൎദ്ദൊഷൻ— അവയവങ്ങൾക്ക്
വെണ്ടി തല— സഭയാകുന്ന കന്യെക്കു വെണ്ടി മണവാളൻ എന്നുള്ളതു
നണ്ണി— മഹാപുരൊഹിതനായ ക്രീസ്തൻ പിതാവിനെ അനുസരിച്ചും

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/156&oldid=194463" എന്ന താളിൽനിന്ന് ശേഖരിച്ചത്