താൾ:GkVI22cb.pdf/149

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൭

III. തിരുവത്താഴം

൧., തിരുവത്താഴത്തെ കൊണ്ടാടുന്നതു

മുമ്പിലെ ഞായറാഴ്ചയിൽ അറിയിക്കെണ്ടപ്രകാരമാവിതു

പ്രിയ സഹോദരന്മാരെ കൎത്താവിൻ ഇഷ്ടമുണ്ടെങ്കിൽ വരുന്ന കൎത്താ
വിൻ വാരത്തിൽ ഈ സഭയിൽ തിരുവത്താഴം കൊണ്ടാടും— അതി
ന്നായി യെശുക്രീസ്തന്റെ നാമത്തിൽ എല്ലാ സഭക്കാരെയും ക്ഷണി
ക്കുന്നു— അതിൽ ചെരുവാൻ മനസ്സുള്ളവർ ദൈവസഹായ ത്താലെ
ഹൃദയങ്ങളെ നന്നെ ആരാഞ്ഞു ഒരു ക്കിക്കൊള്ളാവു— ആ വില
യെറിയ കൃപാസാധനം ആൎക്കും ന്യായവിധിയായിട്ടല്ല എല്ലാ വൎക്കും നി
ത്യാനുഗ്രഹമായി തീരെണം എന്നു നൊക്കെണ്ടതല്ലൊ ആ കുന്നു—
അതുകൊണ്ടു ദൈവവചനം മാതിരിയാക്കി നിങ്ങളുടെ നട പ്പിനെ ശൊ
ധന ചെയ്തു വിചാരത്തിലും വാക്കിലും കൎമ്മത്തിലും പിഴച്ചപ്രകാരം തൊ
ന്നുംതൊറും സത്യമായി അനുതാപപ്പെടുകയും വിശുദ്ധദൈവത്തൊ
ടു ഏറ്റു പറകയും ഇനി അവന്റെ കരുണ യാലെ ഗുണപ്പെടുവാൻ
നിശ്ചയിക്കയും ചെയ്യെണ്ടതു— പിന്നെ ദൈ വത്തൊട് മാത്രമല്ല കൂട്ടുകാ
രനൊടും പിഴെച്ചപ്രകാരം കണ്ടാൽ അവനൊട് ഇണക്കം വരുത്തി
അന്യായം ചെയ്തതിന്നു തക്കവണ്ണം പ്രതിശാന്തി കൊടുപ്പാനും ഒരു
മ്പെടെണ്ടതു— നിങ്ങളെ പകെച്ചവരെ യും ദുഃഖിപ്പിച്ചവരെയും ഒ
ൎക്കുന്തൊറും ദൈവം നിങ്ങളുടെ സകല കുറ്റങ്ങളെയും ക്ഷമിച്ചു വി
ടെണം എന്ന് ആഗ്രഹിക്കുന്നതുപൊലെ തന്നെ അവൎക്കും ക്ഷമിച്ചു വി
ടുവാൻ മനസ്സുണ്ടാകെണം— അല്ലാ ഞ്ഞാൽ തിരുവത്താഴത്തിൻ അനു
ഭവം ന്യായവിസ്താരത്തെ ഭക്ഷി ച്ചു കുടിക്കുന്നപ്രകാരമത്രെ— അതു
കൊണ്ടു തടങ്ങലാ കുന്നതു എല്ലാം നീക്കി അനുതാപവും വിശ്വാസവും ഉ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/149&oldid=194472" എന്ന താളിൽനിന്ന് ശേഖരിച്ചത്