താൾ:GkVI22cb.pdf/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൪ സ്ഥിരീകരണം

ത്തിന്നായി സ്വശക്തിയിൽ കാക്കുകയും ചെയ്വൂതാക— ആമെ
ൻ (൧ പെത. ൫.)

അല്ലെങ്കിൽ

സമാധാനത്തിൻ ദൈവമായവൻ നിന്നെ അശെഷം ശുദ്ധീ
കരിക്ക നിന്റെ ആത്മാവും ദെഹിയും ദെഹവും നമ്മുടെ കൎത്താവാ
യ യെശു ക്രീസ്തന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി കാക്കപ്പെ
ടാക— ആമെൻ (൧ തെസ്സ. ൫.)

അല്ലെങ്കിൽ

സമാധാനത്തിന്റെ ദൈവം നിന്നെ അവന്റെ ഇഷ്ടം ചെയ്വാ
ന്തക്കവണ്ണം സകല സൽക്രീയയിലും യഥാസ്ഥാനപ്പെടുത്തി നിന്നി
ൽ തനിക്കു പ്രസാദം ഉള്ളതിനെ യെശു ക്രീസ്തമൂലം നടത്തിക്കെ
ണമെ— ആമെൻ (എബ്ര. ൧൩.)

നാം പ്രാൎത്ഥിക്ക

സൎവ്വശക്തിയുള്ള ദൈവവും കനിവെറിയ പിതാവുമായുള്ളൊവെ
എല്ലാ നന്മയും ഞങ്ങളിൽ വിതെച്ചു നട്ടു വളൎത്തി തികെച്ചു തരുന്ന
വനെ— ഈ ബാലന്മാരെ ക്രീസ്തന്റെ ജീവനുള്ള അവയവങ്ങളായി
സത്യവിശ്വാസത്തിലും തിരുസുവിശെഷത്തിൻ അനുസരണത്തിലും
നീ തന്നെ നിത്യം കാക്കെണമെ— ഇന്നു സീകരിച്ച സത്യത്തിൽ നി
ന്നു തെറ്റിപ്പാൻ യാതൊരു ദുരുപദെശത്തിന്നും ജഡമൊഹങ്ങ
ൾക്കും കഴിവുണ്ടാകരുതെ— അവർ തലയാകുന്ന ക്രീസ്തങ്കലേക്ക്
എല്ലാംകൊണ്ടും വളൎന്നു പൊരിക— സകല ജ്ഞാനത്തിലും നീതിവി
ശുദ്ധികളിലും യെശുവിന്റെ തികഞ്ഞ പുരുഷ പ്രായത്തിൽ അ
ളവൊട് അവർ എത്തുമാറാക— നിന്നെയും നിന്റെ പ്രിയ മകനെ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/146&oldid=194476" എന്ന താളിൽനിന്ന് ശേഖരിച്ചത്