താൾ:GkVI22cb.pdf/145

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്ഥിരീകരണം ൧൩൩

൩. എങ്കിലൊ പിതാ പുത്രൻ സദാത്മാവായവന് എന്നും വിശ്വ
സ്തരായി അവന്റെ ഇഷ്ടത്തിന്നും വചനത്തിന്നും ഒത്തവണ്ണം
വിശ്വസിച്ചു നടപ്പാനും കഷ്ടപ്പെട്ടു മരിപ്പാനും നിശ്ചയിച്ചു
കൈയെല്ക്കുന്നുവൊ

ഉവ്വ ഞങ്ങൾ അപ്രകാരം പൂൎണ്ണമനസ്സൊടെ
കൈയെല്ക്കുന്നു ദൈവം തന്റെ ആത്മാവിൻ കൃപയും ശ
ക്തിയും നല്കി തുണെക്കുകെവെണ്ടു— ആമെൻ.

(പിന്നെ ഓരൊ ബാലനും ബാലയും മുട്ടുകുത്തുക— തല
മെൽ വലങ്കൈ വെച്ചു ചൊല്ലുന്നിതു)

സ്വൎഗ്ഗസ്ഥനായ പിതാവ് യെശു ക്രീസ്തവൻ നിമിത്തം വിശുദ്ധാത്മാവിൻ
ദാനത്തെ നിന്നിൽ പുതുക്കി വൎദ്ധിപ്പിക്ക— നീ വിശ്വാസത്തിൽ ഉറെ
പ്പാനും ഭക്തിമുഴുപ്പാനും കഷ്ടത്തിൽ പൊറുപ്പാനും നിത്യജീവന്റെ
പ്രത്യാശയിൽ ആനന്ദിപ്പാനും തന്നെ— ആമെൻ.

അല്ലെങ്കിൽ

നമ്മുടെ കൎത്താവായ യെശു ക്രീസ്തന്റെ പിതാവായവൻ തന്റെ തെ
ജസ്സിൻ ധനപ്രകാരം നിണക്ക് അകത്തെ മനുഷ്യനിൽ സദാത്മാവി
നാൽ ശക്തിയൊടെ ബലപ്പെടുമാറും ക്രീസ്തൻ വിശ്വാസത്താൽ നി
ന്റെ ഹൃദയത്തിൽ വസിച്ചു കൊള്ളുമാറും ദൈവത്തിന്റെ സക
ല നിറവിനൊളം നിറഞ്ഞു വരുമാറും നല്കുകെ ആവു— ആമെൻ (എഫ. ൩. )

അല്ലെങ്കിൽ

യെശു ക്രീസ്തനിൽ തന്റെ നിത്യ തെജസ്സിലെക്ക് നിന്നെ വിളിച്ച
വനായി സൎവ്വകൃപാവരമുടയ ദൈവംതാൻ നിന്നെ യഥാസ്ഥാനത്തി
ലാക്കി ഉറപ്പിച്ചു ശക്തീകരിച്ചു അടിസ്ഥാനപ്പെടുത്തുകയും നിത്യാനന്ദ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/145&oldid=194477" എന്ന താളിൽനിന്ന് ശേഖരിച്ചത്