താൾ:GkVI22cb.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൩

(ഇന്നവനെ) നമ്മുടെ കൎത്താവായ യെശു ക്രീസ്തന്റെ പിതാവും ദൈ
വവും ആയവൻ നിണക്കു വിശുദ്ധാത്മാവിൻ കൃപയെ സമ്മാനിക്ക
നീ വിശ്വാസത്തെ കാത്തു ലൊകത്തെ ജയിച്ചു അവന്റെ ശക്തിയി
ൽ നിത്യ ജീവനൊളം ഉറെച്ചു നില്ക്കുമാറാക— ആമെൻ

നാം പ്രാൎത്ഥിക്ക

സൎവ്വശക്തിയും മഹാ കനിവും ഉള്ള ദൈവമായ പിതാവെ തിരു
സഭയെ നീ കരുണയാലെ പരി പാലിച്ചു വൎദ്ധിപ്പിക്കുന്നവനും ഈ
ശിശുവിനെ സ്നാനം മൂലം നിന്റെ പ്രിയ പുത്രനും ഞങ്ങളുടെ ഏകര
ക്ഷിതാവും ആയ യെശു ക്രീസ്തനിലും അവന്റെ സഭയിലും ചെൎത്തുകൊ
ണ്ടു നിന്റെ മകനു(ളു)ം സ്വഗ്ഗീയ വസ്തുവകകൾക്ക് അവകാശിയും
ആക്കിയവൻ ആകയാൽ നിണക്കു സ്തൊത്രവും വന്ദനവും ആക— നി
ന്റെതായ ഈ ശിശുവിനെ നീ കനിഞ്ഞു, ഇന്നു കാട്ടിയ ഉപകാരത്തി
ൽ നില്പാറാക്കി നിന്റെ പ്രസാദത്തിന്നു തക്കവണ്ണം ദെവഭക്തിയി
ലും വിശ്വാസത്തിലും വളൎത്തപ്പെടുവാനും ഈ ലൊകത്തിൻ പരീക്ഷക
ളിൽ നിണക്ക് അനുസരണമുള്ളവനാ(ളാ)യി നില്പാനും നിന്റെ
നാമത്തിൻ സ്തുതിക്കായി എല്ലാ വിശുദ്ധന്മാരൊടും ഒന്നിച്ചു വാഗ്ദത്തം
ചെയ്ത പരമാവകാശത്തെ കൈക്കൊൾ‌്വാനും യെശു ക്രീസ്ത മൂലം താങ്ങി രക്ഷിക്കെണമെ— ആമെൻ. W.

അല്ലെങ്കിൽ

കനിവെറിയ പിതാവെ— ഈ ശിശുവിനെ നീ കടാക്ഷിച്ചു സ്വന്ത മക
നാ(ളാ)യി കൈക്കൊണ്ടു വിശുദ്ധ സഭയുടെ അവയവമാക്കി ചെ
ൎത്തതു കൊണ്ടു ഞങ്ങൾ സ്തൊത്രം പറയുന്നു— ഇനി അവൻ(ൾ)
പാപത്തിന്നു മരിച്ചു നീതിക്കായി ജീവിക്കാക— ക്രീസ്തന്റെ മരണ
ത്തിലെ സ്നാനത്താൽ അവനൊടു കൂടെ കുഴിച്ചിടപ്പെട്ടു പാപശരീര

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/135&oldid=194489" എന്ന താളിൽനിന്ന് ശേഖരിച്ചത്