താൾ:GkVI22cb.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൦

ന്നു വളൎത്തുന്നവരുടെ ദൊഷത്താൽ രക്ഷ ഇല്ലാതെ പൊയാൽ ആയത്
അവരുടെ ദെഹികളൊട് താൻ ചൊദിക്കും— ശിഷ്യൎക്കു യൊഗ്യമായ
സ്നെഹത്താലും വിശ്വസ്തതയാലും ഈ ചെറിയവരിൽ യാതൊന്നിനെ
കൈക്കൊണ്ടു രക്ഷിക്കിലൊ ആയതു തനിക്ക് ചെയ്തപ്രകാരം എണ്ണിക്കൊ
ള്ളും— അതുകൊണ്ട് അമ്മയപ്പന്മാരെ ദൈവത്തിന്റെ സൎവ്വശക്തിയു
ള്ള ദയ ഈ ശിശുവെ നിങ്ങൾക്കു ജനിപ്പിച്ചു സമ്മാനിക്ക യാൽ, നിങ്ങ
ൾ അവന്റെ നന്ദി അറിഞ്ഞു കൎത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യൊ
പദെശത്തിലും ഇതിനെ പററി വളൎത്തി ദെഹിക്കു ഹാനി വരുന്നത് ഒക്ക
യും വൎജ്ജിച്ചു വിശുദ്ധാത്മാവിന്റെ വെലെക്കു മുടക്കം വരാതവണ്ണം സൂ
ക്ഷിച്ചു നൊക്കെണ്ടതു— അപ്രകാരം പ്രിയ മൂപ്പന്മാരെ നിങ്ങൾ സഭയുടെ
പെൎക്കു ഈ സ്നാനത്തിന്നു സാക്ഷികളും ഇപ്രകാരമുള്ള ശിശുവിനെ യെ
ശു നാമത്തിൽ കൈക്കൊൾ്വാൻ പ്രത്യെകം മുതിരെണ്ടുന്നവരും ആക
യാൽ— ഇതിനെ ദൈവത്തിൻ മുമ്പാകെ പ്രാൎത്ഥനയിൽ കൂടക്കൂടെ ഒൎത്തും
ഇഹത്തിലും പരത്തിലും ഉള്ള സൌഖ്യത്തിന്നു മുട്ടുള്ളത് എല്ലാം തീൎത്തും
കൊണ്ടു നിങ്ങളാലാകുന്നെടത്തൊളം ശ്രമിക്കയും വെണ്ടതു

എന്നാൽ ഈ ശിശു സ്നാനം ഏല്ക്കുന്ന വിശ്വാസം ഇന്നത് എ
ന്നു പരസ്യമാകെണ്ടതിന്നു ഈ ചൊദ്യങ്ങൾക്ക് ഉത്തരം ചൊല്ലുവിൻ

൧., സ്വൎഗ്ഗങ്ങൾക്കും ഭൂമിക്കും സ്രഷ്ടാവായി സൎവ്വശക്തനായി പി
താവായിരിക്കുന്ന ദൈവത്തിങ്കൽ നിങ്ങൾ വിശ്വസിക്കുന്നുവൊ—

അവന്റെ ഏകപുത്രനായി നമ്മുടെ കൎത്താവായ യെശു ക്രീസ്ത
ങ്കലും ആയവൻ വിശുദ്ധാത്മാവിനാൽ മറിയ എന്ന കന്യകയിൽ ഉ
ല്പാദിതനായി ജനിച്ചു എന്നും പൊന്ത്യ പിലാതന്റെ താഴെ കഷ്ടമനു
ഭവിച്ചു ക്രൂശിക്കപ്പെട്ടു മരിച്ചു അടക്കപ്പെട്ടു പാതാളത്തിൽ ഇറങ്ങി എ
ന്നും— മൂന്നാം ദിവസം ഉയിൎത്തെഴുനീറ്റു സ്വൎഗ്ഗാരൊഹണമായി സൎവ്വ
ശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതു ഭാഗത്തിരിക്കുന്നു
എന്നും അവിടെനിന്നു ജീവികളൊടും മരിച്ചവരൊടും ന്യായം വിസ്ത

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/132&oldid=194493" എന്ന താളിൽനിന്ന് ശേഖരിച്ചത്