താൾ:GkVI22cb.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൯

ച്ചിരിക്കുന്നു— അതുകൊണ്ടു ഞങ്ങൾ ഇതിനെ നിന്റെ വിശുദ്ധരക്ഷ
യിൽ ഭരമെല്പിക്കുന്നു— നീ താൻ അതിന്നു നിഴലും മൂടിയുമാക ദെഹ
ത്തിന്നും ദെഹിക്കും നെരിടുന്ന എല്ലാ ഭയവും അകറ്റുക എല്ലാ വ
ഴികളിലും തിരുമുഖത്തെ അതിന്മെൽ പ്രകാശിപ്പിക്ക— യെശു ക്രീസ്ത
പ്രീയരക്ഷിതാവെ ഇതിനെ നീ സ്നെഹിച്ചു നിന്റെ ഉടമആവാൻ വി
ലകൊടുത്തുവാങ്ങിയല്ലൊ— ഇപ്പൊഴും ഇതിനെ നിന്റെ കൂട്ടായ്മയിൽ
ചെൎത്തുകൊണ്ടു ഞങ്ങൾ യാചിക്കുന്നതു ഇറക്കി കൊടുക്കെണമെ—
സ്നാനത്തിന്റെ പൂൎണ്ണ അനുഗ്രഹവും എത്തിച്ചു ഒടുക്കം സ്വൎഗ്ഗത്തിൽ വാ
ടാത്ത അവകാശം പ്രാപിപ്പിക്കയാവു— പിതാവിനും പുത്രനും ഏകാത്മാ
വായുള്ളൊവെ ഈ ശിശുവിന്റെ ദെഹിയിൽ ഇറങ്ങിവന്നു നിത്യം വ
സിപ്പാൻ കൊപ്പിടെണമെ— നിന്റെ വരങ്ങളെ ഇതിൽ നിറെക്കസ
ത്യ വിശ്വാസത്തിൽ വിശുദ്ധീകരിച്ചു നടത്തുക വാഴ്വീലും കഷ്ടത്തിലും
ചാവിലും അതിനെ ഉറപ്പിക്ക സ്ഥിരീകരിക്ക തികെച്ചു കൊൾക— ത്രീ
യെക ദൈവമായ യഹൊവെ ഇതിന്നു തുണയാക— ഞങ്ങൾക്ക് എ
ല്ലാവൎക്കും തുണയായി മരണപൎയ്യന്തം വിശ്വസ്തതതന്നു ദെഹികളു
ടെ രക്ഷയാകുന്ന വിശ്വാസത്തിൻ അന്ത്യത്തെ പ്രാപിപ്പിച്ചു ഞങ്ങ
ളുടെ സന്തൊഷം പൂൎണ്ണമാക്കെണമെ— ആമെൻ

(പിന്നെ കൎത്തൃ പ്രാൎത്ഥന—സ്വൎഗ്ഗസ്ഥനായ—ആമെൻ—)

യഹൊവ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇതു മു തൽ എ
ന്നെക്കും പരിപാലിക്ക(സങ്കീ. ൧൨ ൧.) ആമെൻ

(അമ്മയപ്പന്മാരൊടും സ്നാനസാക്ഷികളൊടും)

കൎത്താവിൽ പ്രീയരായുള്ളൊരെ— യെശു ക്രീസ്തൻ എത്രയും സ്നെഹിച്ചു
സ്വരക്തത്താൽവീണ്ടെടുത്ത ശിശുക്കളുടെ നെരെ അവന്റെ നാമത്തി
ൽ സ്നാനം ഏറ്റിട്ടുള്ള നാം എല്ലാവരും എത്ര കടംപെട്ടിരിക്കുന്നുഎ
ന്നു വിചാരിച്ചു കൊൾക— ഈ ചെറിയവരിൽ ഒരുത്തന് ഇടൎച്ച വരുത്തു
ന്ന ഏവന്നും ഹാ കഷ്ടം— കൎത്താവ് ഭരമെല്പിച്ച യാതൊരു ശിശുവി

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/131&oldid=194494" എന്ന താളിൽനിന്ന് ശേഖരിച്ചത്