താൾ:GkVI22cb.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൮

നിങ്ങൾക്കു തരപ്പെടും അന്വെഷിപ്പിൻ എന്നാൽ കണ്ടെത്തും മുട്ടുവി
ൻ എന്നാൽ നിങ്ങൾക്ക് തുറക്കപ്പെടും എന്നു കല്പിച്ചിരിക്കയാൽ— നി
ത്യദൈവമെ ഈ കുട്ടിക്കു വെണ്ടി ഞങ്ങൾ യാചിക്കുന്നതു കെട്ടു ഞ
ങ്ങൾ അന്വെഷിക്കുന്ന നിന്റെ ദയയും കരുണയും കണ്ടെത്തിച്ചു
ഞങ്ങൾ മുട്ടുന്ന വാതിൽ തുറന്നു കൊണ്ടു ഈ ദിവ്യക്കുറിയുടെ നിത്യ
അനുഗ്രഹം സമ്മാനിച്ചു ഒടുവിൽ നിന്റെ ഭാഗ്യ രാജ്യത്തിൽ വാഗ്ദ
ത്തപ്രകാരം പൂകിക്കെണമെ— ഞങ്ങളുടെ കൎത്താവും രക്ഷിതാവു
മായ യെശുവിന്മൂലം തന്നെ— ആമെൻ—

അല്ലെങ്കിൽ

സൎവ്വശക്തിയുള്ള ദൈവമെ വാത്സല്യം ഏറയുള്ള സ്വൎഗ്ഗീയപിതാ
വെ— നീ ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കും ദൈവവും പിതാവും ആ
യിരിക്കും എന്നു വാഗ്ദത്തം ചെയ്തുവല്ലൊ— ദയയൊടെ ഇപ്രകാരം
പറഞ്ഞു തന്നതിനെ ഒക്കയും ഈ കുട്ടിയിലും നിവൃത്തിക്കെണമെ—
നിൻ പുത്രന്റെ മരണത്തിലുള്ള സ്നാനത്താൽ ഇതിനെ അവന്റെ
സഭയിൽ ചെൎത്തു കൊൾക— അവന്റെ വീണ്ടെടുപ്പിന്റെ ഫലങ്ങളി
ൽ ഇതിന്ന് പങ്കു കൊടുത്തു ജീവപൎയ്യന്തം നിൻ ആത്മാവിനാൽ വി
ശുദ്ധീകരിച്ചു ഒടുക്കം നിന്റെ പുത്രത്വത്താൽ നിൻ സ്വൎഗ്ഗരാജ്യത്തി
ന്റെ അവകാശിയാക്കി തീൎക്കെണമെ— ദൈവമെ നിന്റെ കൃപ
ഇതിനൊടു കൂട ഇരിക്കയും എന്നും വസിക്കയും ആകെണമെ—
ആമെൻ—

അല്ലെങ്കിൽ

സ്വൎഗ്ഗസ്ഥ പിതാവെ ഈ കുട്ടിക്കു നീ ജീവനും കരുണയും നല്കി നിന്റെ
വിചാരണ അതിന്റെ പ്രാണനെ പരിപാലിച്ചു വരുന്നു(യൊബ്. ൧൦)—
ഇപ്പൊൾ ഇതിനെ ക്രിസ്തു യെശുവിൽ നിന്റെ കുട്ടിയാകുവാൻ വിളി

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/130&oldid=194495" എന്ന താളിൽനിന്ന് ശേഖരിച്ചത്